സാംസ്‌കാരിക വിശേഷങ്ങള്‍

അനധികൃത കുടിയേറ്റക്കാരുടെ കുട്ടികള്‍ക്ക് സംരക്ഷണം നല്‍കുന്ന ബില്ലില്‍ കാലിഫോര്‍ണിയ ഗവര്‍ണ്ണര്‍ ഒപ്പിട്ടു

പി. പി. ചെറിയാൻ 2017-10-10 02:14:58pm

കലിഫോർണിയ : അനധികൃതമായി കുടിയേറിയ മാതാപിതാക്കളോടൊപ്പം അമേരിക്കയിൽ എത്തിയ കുട്ടികൾക്ക് സംരക്ഷണം നൽകുന്നതിന് ഒബാമ കൊണ്ടുവന്ന ഡിഫേർഡ് ആക്ഷൻ ഫോർ ചൈൽഡ് ഹുഡ് ബിൽ മറ്റൊരു രൂപത്തിൽ അവതരിപ്പിച്ചത് കലിഫോർണിയ ഗവർണർ ഒപ്പിട്ടു നിയമമാക്കി.

ഇന്ത്യൻ– അമേരിക്കൻ സ്റ്റേറ്റ് അസംബ്ലി മാൻ അഷ് കലറ(ASH KALRA) അവതരിപ്പിച്ച AB21 ബില്ലാണ് ഗവർണർ ഒപ്പിട്ട് നിയമമാക്കിയത്.

ഒബാമയുടെ ഡാക്കാ നിയമത്തിനു സമാനമായ ബിൽ കോൺഗ്രസിൽ കൊണ്ടുവരണമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് സെപ്റ്റംബർ 5 ന് നിർദ്ദേശം നൽകിയിരുന്നു. എന്നാൽ ഇതിൽ തീരുമാനം വൈകുന്നതിനാലാണ് സംസ്ഥാന ഗവൺമെന്റ് പുതിയ ബിൽ അവതരിപ്പിച്ചു പാസ്സാക്കിയത്.

അഷ് കലറ കൊണ്ടുവന്ന ബില്ലിൽ കലിഫോർണിയ യൂണിവേഴ്സിറ്റി സിസ്റ്റത്തോടൊപ്പം കലിഫോർണിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റി സിസ്റ്റം, സംസ്ഥാനത്തെ കമ്മ്യൂണിറ്റി കോളേജുകൾ, പ്രൈവറ്റ് കോളേജുകൾ എന്നിവിടങ്ങളിലുള്ള വിദ്യാർത്ഥികൾക്കും സ്റ്റാഫിനും (നാടുകടത്തൽ ഭീഷണി നേരിടുന്ന) സ്റ്റേറ്റ് ഫണ്ടിങ്ങ് ലഭിക്കുന്നതിനുള്ള നിയമങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.

കലിഫോർണിയ യൂണിവേഴ്സിറ്റിയിലെ ഒമ്പതു ക്യാമ്പസുകളിലെ 4,000 വിദ്യാർത്ഥികൾക്കും സിഎസ് യു സിസ്റ്റത്തിലെ 10,000 വിദ്യാർത്ഥികൾക്കും കലിഫോർണിയ കമ്മ്യൂണിറ്റി കോളേജുകളിലെ 61,000 വിദ്യാർത്ഥികൾക്കും സാമ്പത്തിക – ലീഗൽ– ആനുകൂല്യങ്ങൾക്ക് ഈ നിയമം അനുമതി നൽകുന്നു.