സാംസ്‌കാരിക വിശേഷങ്ങള്‍

ട്രക്ക് "മോഷ്ടാവിന്" പ്രതിഫലമായി സൗജന്യ ഫോര്‍ഡ് ട്രക്ക്

പി. പി. ചെറിയാൻ 2017-10-10 02:16:03pm

ഗിൽബർട്ട് (അരിസോണ) : മണ്ടേല ഹോട്ടൽ സമുച്ചയത്തിന്റെ മുപ്പത്തിരണ്ടാം നിലയിൽ നിന്നും താഴെ തിങ്ങി നിറഞ്ഞു നിന്നിരുന്ന സംഗീതാസ്വാദകർക്ക് നേരെ ഓട്ടോമാറ്റിക് ഗണ്ണിൽ നിന്നും ബുള്ളറ്റുകൾ പെയ്തിറങ്ങിയപ്പോൾ സഹായത്തിനായി അലറി വിളിച്ച സഹോദരങ്ങളെ ആശുപത്രിയിൽ എത്തിക്കുന്നതിന് പുറത്തു പാർക്ക് ചെയ്തിരുന്ന ട്രക്ക് തട്ടിയെടുത്ത വിമുക്ത ഭടന് അഭിനന്ദനങ്ങളുടെ നിലയ്ക്കാത്ത പ്രവാഹം രാജ്യത്തിന്റെ പല ഭാഗത്തു നിന്നും ഒഴുകിയെത്തിയപ്പോൾ അരിസോണയിലെ ഗിൽബർട്ട് ഡീലർ നൽകിയത് പുത്തൻ ഫോർഡ് ട്രക്ക് !

ചീറി പായുന്ന വെടിയുണ്ടകൾക്കിടയിൽ നിന്നും സ്വന്തം  ജീവൻ പോലും വകവെയ്ക്കാതെ പരിക്കേറ്റവരെ ട്രക്കിൽ കയറ്റി ആശുപത്രിയിൽ എത്തിച്ച വിമുക്ത ഭടൻ ടെയ് ലർ വിൻസ്റ്റനാണ് പുതിയ ട്രക്ക് സൗജന്യമായി നൽകുമെന്ന് പ്രഖ്യാപിച്ചത്. മുപ്പതോളം പേർക്കാണ് ഈ നല്ല  ശമര്യാക്കാരന്റെ സന്ദർഭോചിതമായ പ്രവർത്തനത്തിലൂടെ സ്വന്തം ജീവൻ തിരികെ ലഭിച്ചത്. ടെയ് ലറുടെ ധീരതക്കുള്ള അംഗീകാരം കൂടിയാണിതെന്ന് ഗിർബർട്ട് ട്രക്ക് ഡീലർ പറഞ്ഞു.

പഴയ ട്രക്ക് വിറ്റു കിട്ടുന്ന തുക മുഴുവൻ പരുക്കേറ്റവർക്കുവേണ്ടി രൂപീകരിച്ച ഫണ്ടിലേക്ക് നൽകുന്നതാണെന്ന്  ടെയ് ലർ പ്രഖ്യാപിച്ചു. വെടിയൊച്ച കേട്ടതോടെ എല്ലാവരും തിരിഞ്ഞു നോക്കാതെ ജീവനുവേണ്ടി ഓടിയപ്പോൾ, ടെയ് ലർ തിരിച്ചുവന്നാണ് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചതാണ് പ്രത്യേക പ്രശംസ നേടിക്കൊടുത്തത്.