സാംസ്‌കാരിക വിശേഷങ്ങള്‍

ഇ-മലയാളിയുടെ സാഹിത്യ അവാര്‍ഡുകള്‍ സമ്മാനിച്ചു

2017-10-11 03:56:29am

ന്യു യോര്‍ക്ക്: ഇ-മലയാളിയുടെ 2016-ലെ സാഹിത്യ അവാര്‍ഡുകള്‍ ലാന സമ്മേളനത്തില്‍ വച്ച് സമ്മാനിച്ചു. കവിതക്കുള്ള അവാര്‍ഡ് എത്സി യോഹന്നാന്‍ ശങ്കരത്തില്‍ ലാന പ്രസിഡന്റ് ജോസ് ഓച്ചാലില്‍ നിന്നു ഏറ്റുവാങ്ങി.

കഥക്കുള്ള അവാര്‍ഡ് സാംസി കൊടുമണ്‍ലാന സെക്രട്ടറി ജെ. മാത്യുസില്‍ നിന്നു സ്വീകരിച്ചു. ലേഖനത്തിനുള്ള അവാര്‍ഡ് ലഭിച്ച ജോണ്‍ മാത്യുവിനു ഫോമാ മുന്‍ പ്രസിഡന്റ് ബേബി ഊരാളില്‍ ഫലകം നല്‍കി.

പ്രത്യേക അംഗീകാരം നേടിയ മീനു എലിസബത്ത് ജോസ് ഓച്ചാലില്‍ നിന്നു പുരസ്‌കാരം ഏറ്റുവാങ്ങി.

കൈരളി ടിവി ഡയറക്ടറും, ഇമലയാളി പത്രാധിപ സമിതി അംഗവുമായ ജോസ് കാടാപ്പുറം ആയിരുന്നു എം.സി. ഇ-മലയാളി എഡിറ്റര്‍ ജോര്‍ജ് ജോസഫ്, പ്രിന്‍സ് മര്‍ക്കോസ് എന്നിവര്‍ കോര്‍ഡിനേറ്റര്‍മാരായിരുന്നു