സാംസ്‌കാരിക വിശേഷങ്ങള്‍

എക്‌സ്പ്രസ് ഹെറാള്‍ഡ് അവാര്‍ഡ് പി. ടി. ചാക്കോ, ഷൈനി ഈശോ, സണ്ണി മാളിയേക്കല്‍ എന്നിവര്‍ക്ക്

പി. പി. ചെറിയാൻ 2017-10-11 02:25:37pm

ഡാലസ് : അമേരിക്കയിൽ നിന്നും പ്രസിദ്ധീകരിക്കുന്ന എക്സ്പ്രസ് ഹെറാൾഡ് ഓൺലൈൻ പത്രം വർഷംതോറും നൽകിവരാറുള്ള സാഹിത്യ– സംഗീത അവാർഡുകൾ പ്രഖ്യാപിച്ചു.

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പ്രസ് സെക്രട്ടറിയായി പ്രവർത്തിച്ചിരുന്ന പി.ടി.ചാക്കോ പത്രപ്രവർത്തന മേഖലയിൽ 18 വർഷത്തെ പ്രാവീണ്യം സിദ്ധിച്ച് ജർണലിസത്തിൽ പത്തോളം അവാർഡുകൾ നേടിയിട്ടുണ്ട്. ഇപ്പോൾ ഡൽഹിയിൽ കെപിസിസി പ്രസ്  സെക്രട്ടറിയായി പ്രവർത്തിക്കുന്നു പി. ടി. ചാക്കോ 1986 മുതൽ 2003 വരെ ദീപിക പത്രത്തിന്റെ സ്റ്റാഫ് റിപ്പോർട്ടറായിരുന്നു.

ക്രൈസ്തവ സംഗീത ലോകത്ത് ശ്രവണ സുന്ദര ഗാനങ്ങൾ ആലപിച്ചു പ്രവാസി മലയാളികളുടെ മനംകവർന്ന ഗായികയാണ്. റവ. ടി. വി. ശമുവേലിന്റേയും മറിയാമ്മയുടേയും ഏക മകളായ ഷൈനി ഈശോ ഗായകനായ ജോൺസൻ ഈശോയാണ് ഭർത്താവ്.

എന്റെ പുസ്തകത്തിന്റെ രചയിതാവും ഡാലസിലെ സാമൂഹ്യ– സാഹിത്യ – സാംസ്കാരിക വേദികളിലെ നിറ സാന്നിധ്യവും ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കാ– ഡാലസ് ചാപ്റ്റർ മുൻ പ്രസിഡന്റുമാണ് സണ്ണി മാളിയേക്കൽ, ഹോട്ടൽ വ്യവസായ രംഗത്തെ തിരക്കുകൾക്കിടയിലും മലയാള ഭാഷയേക്കാൾ, സാഹിത്യത്തേയും പരിപോഷിപ്പിക്കുന്നതിന് മാളിയേക്കൽ വഹിക്കുന്ന പങ്ക് നിസ്തൂലമാണ്.

ഒക്ടോബർ 28 ന് ഡാലസിൽ നടക്കുന്ന എക്സ്പ്രസ് ഹെറാൾഡ് 8–ാം വാർഷfക സമ്മേളനത്തിൽ അവാർഡുകൾ വിതരണം ചെയ്യും. ഡാലസ് ഫോർട്ട് വർത്തിൽ നിന്നുള്ള സാംസ്കാരിക– സംഘടനാ– മത നേതാക്കന്മാർ പങ്കെടുക്കുന്ന സമ്മേളനത്തിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി ചീഫ് എഡിറ്റർ രാജു തരകൻ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് : 469 274 2926