സാംസ്‌കാരിക വിശേഷങ്ങള്‍

കാലിഫോര്‍ണിയാ കാട്ടു തീ- കൊല്ലപ്പെട്ടവര്‍ 20, പതിനഞ്ചോളം ഇന്ത്യാക്കാരുടെ വീടുകള്‍ ചാമ്പലായി

പി. പി. ചെറിയാൻ 2017-10-12 12:17:44pm

കലിഫോർണിയ : അനിയന്ത്രിതമായി ആളിപ്പടരുന്ന കാട്ടു തീയിൽ കലിഫോർണിയായിൽ  മരിച്ചവരുടെ എണ്ണം 20 കവിഞ്ഞു. ഇരുന്നൂറിലധികം ആളുകളെ കാണാനില്ല. ഇന്ത്യൻ വംശജരുടെ പതിനഞ്ചോളം വീടുകൾ കത്തിച്ചാമ്പലായി.

ഇന്തോ– അമേരിക്കൻ അസോസിയേഷൻ നോർത്ത് ബെ പ്രസിഡന്റ്  പൊളൊമി ഷായാണ് വിവരങ്ങൾ വെളിപ്പെടുത്തിയത്. ഫൗണ്ടൻ ഗ്രോവിലാണ് കൂടുതൽ വീടുകൾ അഗ്നിക്കിരയായത്. ഇന്ത്യൻ വംശജരുടെ നിരവധി വീടുകളാണ് ഈ പ്രദേശത്തുള്ളത്. നാപ, ലേക്ക്, സൊനൊമ, ബട്ടു കൗണ്ടികളിലെ 2,000 വീടുകൾക്ക് സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

വീടുകൾ അഗ്നിക്കിരയായവരെ സഹായിക്കുന്നതു ഷെൽട്ടറുകൾ ക്രമീകരിച്ചിട്ടുള്ളതായി ഷാ അറിയിച്ചു. അഗ്നി വിഴുങ്ങിയ പ്രദേശങ്ങളിലെ ഈ വർഷത്തെ ദീപാവലി ആഘോഷങ്ങൾ മാറ്റിവച്ചിട്ടുണ്ട്. ആയിരക്കണക്കിന് വോളണ്ടിയർമാരും ഫയർ ഫൈറ്റേഴ്സും രാപ്പകൽ അധ്വാനിച്ചിട്ടും തീ നിയന്ത്രണതീതമായിട്ടില്ല. ശക്തമായി അടിക്കുന്ന കാറ്റും രക്ഷാ പ്രവർത്തനങ്ങൾക്ക് തടസ്സമായി.

ഹൈവെ 12 സമീപമുള്ള റസ്റ്റോറന്റുകൾ എല്ലാം അടച്ചുപൂട്ടി. നിരവധി വിമാന സർവീസുകളും റദ്ദാക്കിയിട്ടുണ്ട്.


OUR SUPPORTERS
* BOOK O TRIP   * CEMAT AUTO SERVICES   * VINCENTEE DIAMONDS   * CROSS ISLAND REALTY ONE INC.   * BROOKHAVEN HEART   * EAST COST MORTGAGE   * FAMILY DENTAL CARE, Dr NINA PATEL   * GREEN POINT TRAVEL- SHAJI   * HEDGE BROKERAGE   * QUEENS NASSAU CARDIOLOGY & INTERNAL MEDICINE   * KERALA HOUSEBOAT   * LAKELAND CRUISES   * MODERN CABINETS   * PROFESSIONAL ACCOUNTING & TAX CONSULTING.INC.   * KERALA KITCHEN   * US INSURANCE AGENCY   * CANYON MORTGAGE   * VINOD KEARKE   * BHAGAT AUTO   * RELIANCE TITLE AGENCY   * SANGHOM WORLD TRAVEL   * SHRADDHA ADHVARYU- DENTAL CLINIC