സാംസ്‌കാരിക വിശേഷങ്ങള്‍

തൊടുപുഴ കെ. ശങ്കറിന്റെ മൂന്നു പുസ്തകങ്ങള്‍ ലാന സമ്മേളനത്തില്‍ പ്രകാശനം ചെയ്തു

2017-10-12 12:23:56pm

ന്യു യോര്‍ക്ക്: പ്രശസ്ത കവി തൊടുപുഴ കെ. ശങ്കറിന്റെ മൂന്നു പുസ്തകങ്ങള്‍-ചക്രങ്ങള്‍, പഞ്ചാമ്രുതം, നവനീതം - ന്യൂയോര്‍ക്കില്‍നടന്ന ലാന (അമേരിക്കന്‍ മലയാളി സാഹിത്യകാരന്മാരുടെ സമന്വയ സംഘടന) സമ്മേളനത്തില്‍ വച്ച് ഡോക്ടര്‍ എ.കെ. ബി പിള്ള ഫോമ നേതാവ് ശ്രീ തോമസ് കോശിക്ക് കോപ്പികള്‍ നല്‍കിപ്രകാശനം ചെയ്തു.

കൈരളി ടി.വി. ഡയറക്ടരും, ഇ മലയാളി പത്രാധിപ സമിതി അംഗവുമായജോസ് കാടാപ്പുറം ആയിരുന്നു എം.സി. ഇ-മലയാളി എഡിറ്റര്‍ ജോര്‍ജ് ജോസഫ്, പ്രിന്‍സ് മാര്‍ക്കോസ് എന്നിവര്‍ കോര്‍ഡിനേറ്റര്‍മാരായിരുന്നു.
ശ്രീ ശങ്കര്‍ 500ല്‍ പരം മലയാള കവിതകളും 300ല്‍ പരം ഇംഗ്ലീഷ് കവിതകളും, 300ല്‍ പരം ഭക്തി ഗാനങ്ങളും രചിച്ചിട്ടുണ്ടു. കൂടാതെ ലേനങ്ങളും, ജീവചരിത്രങ്ങളും, യാത്രാവിവരണങ്ങളും എഴുതിയിട്ടുണ്ടു. കേരളത്തിലും, മുംബൈയിലും, അമേരിക്കയിലെ മലയാള പ്രസിദ്ധീകരണങ്ങളിലും എഴുതുന്നു.

മുമ്പ് പ്രസിദ്ധീകരിച്ചക്രുതികള്‍ ഗംഗാപ്രവാഹം, ദി മില്‍ക്കി വേ, (ഇംഗ്ലീഷ്) ആദ്യാക്ഷരങ്ങള്‍, കവിയും വസന്തവും, അമ്മയും ഞാനും, ശിലയും മൂര്‍ത്തിയും.

ശ്രീ ശങ്കറുമായി ഇമെയില്‍ വഴിയോ (thodupuzhakshankar@gmail.com)  ഫോണ്‍/വാട്ട്‌സപ്പിലൂടെയൊ (919820033306) ബന്ധപ്പെടാവുന്നതാണ്.