സാംസ്‌കാരിക വിശേഷങ്ങള്‍

ഫോമ മിഡ് അറ്റ്‌ലാന്റിക് റീജിയന്‍ കേരളാ ഡേ ആഘോഷവും, ഷിക്കാഗോ കണ്‍വന്‍ഷനും ഒക്‌ടോ. 22-ന് ഫിലാഡല്‍ഫിയയില്‍

ജോയിച്ചന്‍ പുതുക്കുളം 2017-10-18 03:07:06pm

ഫിലാഡല്‍ഫിയ: ഫോമ മിഡ് അറ്റ്‌ലാന്റിക് റീജന്റെ ആഭിമുഖ്യത്തില്‍ 61-മത് കേരളാ ദിനാഘോഷവും, 2018 ഷിക്കാഗോ കണ്‍വന്‍ഷനും ഒക്‌ടോബര്‍ 22-ന് ഞായറാഴ്ച വൈകുന്നേരം 4 മണി മുതല്‍ നടത്തപ്പെടുന്നു. ഈ പരിപാടികളില്‍ ഫോമയുടെ സാരഥികളും സ്ഥാപക നേതാക്കളും ഒട്ടേറെ പ്രവര്‍ത്തകരും പങ്കെടുക്കുമെന്നു സംഘാടകര്‍ അറിയിച്ചു.

അമേരിക്കയിലെ ആദ്യകാല കുടിയേറ്റ മേഖലയായ മധ്യ അറ്റ്‌ലാന്റിക് പ്രദേശത്തുനിന്നും കെ.എ.എന്‍.ജെ, കെ.എസ്.എന്‍.ജെ, സൗത്ത് ജേഴ്‌സി മലയാളി അസോസിയേഷന്‍, മാപ്പ്, കല, ഡെല്‍മ എന്നീ ആറ് പ്രമുഖ മലയാളി സംഘടനകളാണ് ഫോമയില്‍ അഫിലിയേറ്റ് ചെയ്തിരിക്കുന്നത്. 2018-ല്‍ ഷിക്കാഗോയില്‍ നടക്കുന്ന ഫോമ കണ്‍വന്‍ഷന്റെ കിക്ക്ഓഫും അന്നേദിവസം നടക്കുന്നതാണ്. നവംബര്‍ 30-ന് അവസാനിക്കുന്ന പ്രത്യേക ഏര്‍ളി ബേര്‍ഡ് ഫാമിലി പാക്കേജ് ഓഫറില്‍ 999 ഡോളറിന് രജിസ്‌ട്രേഷന്‍ നടത്താന്‍ സാധിക്കുന്ന സുവര്‍ണ്ണാവസരം പ്രത്യേകം പ്രയോജനപ്പെടുത്തണമെന്നു സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു.

കേരളപ്പിറവിയുടെ അറുപത്തൊന്നാം വാര്‍ഷികം ആഘോഷിക്കുന്ന സുദിനത്തില്‍ സംഗീതവും നൃത്തവും ഹാസ്യവുമൊക്കെയായി ആകര്‍ഷകമായ കലാപരിപാടികളും അവതരിപ്പിക്കപ്പെടുന്നു. പ്രവേശനം തികച്ചും സൗജന്യമായ കിക്ക്ഓഫ് ആന്‍ഡ് കേരളാ ഡേ ആഘോഷ പരിപാടികളില്‍ പങ്കെടുക്കുന്നവര്‍ക്കായി പ്രത്യേക ഡിന്നറും ഒരുക്കുന്നതായി സംഘാടകര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: സാബു സ്കറിയ (റീജണല്‍ വൈസ് പ്രസിഡന്റ) 267 980 7923, ജോജോ കോട്ടൂര്‍ (സെക്രട്ടറി) 610 308 9829), ബോബി തോമസ് (ട്രഷറര്‍) 862 812 0606).