സാംസ്‌കാരിക വിശേഷങ്ങള്‍

ഐഎപിസി അന്താരാഷ്ട്ര മാധ്യമസമ്മേളനം; കാനഡയുടെ സാന്നിധ്യം ശ്രദ്ധേയമായി

2017-10-18 03:10:36pm

ടൊറന്റോ: ഫിലഡല്‍ഫിയയില്‍ നടന്ന ഇന്‍ഡോ അമേരിക്കന്‍ പ്രസ്‌ക്ലബ് (ഐഎപിസി) ന്റെ നാലാമത് അന്താരാഷ്ട്ര മാധ്യമസമ്മേളനത്തില്‍ ഇന്‍ഡോ കാനേഡിയന്‍ മാധ്യമപ്രവര്‍ത്തകരുടെ സാന്നിധ്യം ശ്രദ്ധേയമായി. ഒക്ടോബര്‍ ആറു മുതല്‍ ഒന്‍പതുവരെ ഫിലഡല്‍ഫിയയിലെ റാഡിസണ്‍ ഹോട്ടല്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ നടന്ന സമ്മേളനത്തില്‍ കാനഡയില്‍നിന്നുളള 40 ഓളം പേരാണ് പങ്കെടുത്തത്. ആള്‍ബര്‍ട്ട മുതല്‍ കാനഡയിലെ എല്ലാ പ്രോവിന്‍സുകളില്‍നിന്നുള്ളവരും പങ്കെടുത്തുവെന്നത് ശ്രദ്ധേയമായി. ഡിന്നര്‍ നൈറ്റില്‍ ടൊറന്റോയില്‍നിന്നുള്ള ബിന്‍സ് മണ്ഡപം നയിച്ച ക്വിസ് പ്രോഗ്രാം ആളുകളെ ആകര്‍ഷിക്കുന്നതായിരുന്നു. റോസ്മി ബിന്‍സ് അവതരിപ്പിച്ച ഗാനം ഡിന്നര്‍ രാവിന് വേറിട്ട അനുഭവം സമ്മാനിച്ചു. 

അവാര്‍ഡ് നൈറ്റില്‍ കാനഡില്‍നിന്നുളള ടൊമി കൊക്കാട്ടിന് മികച്ച സാമൂഹ്യപ്രവര്‍ത്തകനുള്ള അവാര്‍ഡ് മുന്‍വിദ്യാഭ്യാസ മന്ത്രി എം.എ. ബേബി സമ്മാനിച്ചു. എഡ്മന്റനില്‍ കഴിഞ്ഞ 40 വര്‍ഷമായി സ്ഥിരതാമസക്കരനും ജയ്ഹിന്ദ് വാര്‍ത്ത എഡ്മന്റന്‍ റീജിയന്‍ ഡയറക്ടറുമായ തോമസ് പുല്ലുകാട്, ജയ്ഹിന്ദ് വാര്‍ത്ത കാല്‍ഗിരി റിജീയണല്‍ ഡയറക്ടര്‍ സാബു അലക്‌സ് എന്നിവരെ ആദരിച്ചു. മുന്‍ വിദ്യാഭ്യാസ മന്ത്രി എം.എ ബേബി, പ്രമുഖ മാധ്യമപ്രവര്‍ത്തകരായ സി.എല്‍.തോമസ് (മീഡിയവണ്‍)  ജെ.എസ്.ഇന്ദുകുമാര്‍ (ജയ്ഹിന്ദ് ടിവി), സജി ഡൊമിനിക്, ചന്ദ്രകാന്ത് എന്നിവര്‍ നയിച്ച പ്രവാസികളുടെ പ്രശ്‌നം എന്ന ചര്‍ച്ചയില്‍ നയാഗ്രഫാള്‍സില്‍നിന്നുള്ള ഫൊക്കാന റീജിയന്‍ വൈസ് പ്രസിഡന്റ് ബൈജുമോന്‍ പകലോമറ്റം, നയാഗ്രയില്‍ നിന്നുള്ള എല്‍ഡ്രിഡ് ജോണ്‍, ടൊറന്റോ ബെര്‍ലിംഗ്ടണില്‍നിന്നുള്ള ബിന്‍സ് മണ്ഡപം, ടൊറന്റോയില്‍ നിന്നുള്ള ടോമി കൊക്കാട്,  നയാഗ്രഫാള്‍സില്‍നിന്നുള്ള ഷെജി ജോസഫ്, ജെയ്‌മോന്‍ മാപ്പിളശേരി എന്നിവര്‍ ചര്‍ച്ചയില്‍ സജീവമായി പങ്കെടുത്തു. ഡോ.പി.വി. ബൈജു അവതരിപ്പിച്ച കുട്ടികള്‍ക്കുള്ള പരിപാടി ഏറെ ആകര്‍ഷകമായിരുന്നു. 

കാനഡയിലെ യുവജനങ്ങളുടെ പ്രാതിനിധ്യം കൊണ്ടും സമ്മേളനം ശ്രദ്ധേയമായി. നയാഗ്രാഫാള്‍സില്‍നിന്നുള്ള ബൈജുമോന്‍ ജോര്‍ജ് പകലോമറ്റം മിനി ദമ്പതികളുടെ ജെഫിന്‍ (18), ജെനീസ് (15), നായാഗ്രഫാള്‍സില്‍ നിന്നുള്ള ജെയ്‌മോന്‍ മാപ്പിളശേരിയില്‍ ജെസി ദമ്പതികളുടെ ആല്‍വിന്‍ (17), അലന്‍ (13),  നയാഗ്രഫാള്‍സില്‍നിന്നുള്ള ഷെജി ജോസഫ് സ്മിത ദമ്പതികളുടെ അലീന (10), അരോണ്‍ (8), മിസിസാഗയില്‍നിന്നുള്ള മനു മാത്യു പത്മ ദമ്പതികളുടെ അരുഷ് (10), സാന്ദ്ര (11), നയാഗ്രഫാള്‍സില്‍നിന്നുള്ള എല്‍ഡ്രിഡ്് ജോണ്‍ ബിബിത ദമ്പതികളുടെ ജോയല്‍ (8), അലീന (7), ഹാമില്‍റ്റണില്‍നിന്നുള്ള ബിന്‍സ് മണ്ഡപം റോസ്മി ദമ്പതികളുടെ ഡെന്നീസ് (10), അഞ്ജല (8), ടൊറന്റോയില്‍ നിന്നുള്ള ആഷ്‌ലി ജില്ലി ദമ്പതികളുടെ ആഞ്ജലീന ജോസഫ് (10), ബ്രയാന്‍ (7) എന്നിവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.


OUR SUPPORTERS
* BOOK O TRIP   * CEMAT AUTO SERVICES   * VINCENTEE DIAMONDS   * CROSS ISLAND REALTY ONE INC.   * BROOKHAVEN HEART   * EAST COST MORTGAGE   * FAMILY DENTAL CARE, Dr NINA PATEL   * GREEN POINT TRAVEL- SHAJI   * HEDGE BROKERAGE   * QUEENS NASSAU CARDIOLOGY & INTERNAL MEDICINE   * KERALA HOUSEBOAT   * LAKELAND CRUISES   * MODERN CABINETS   * PROFESSIONAL ACCOUNTING & TAX CONSULTING.INC.   * KERALA KITCHEN   * US INSURANCE AGENCY   * CANYON MORTGAGE   * VINOD KEARKE   * BHAGAT AUTO   * RELIANCE TITLE AGENCY   * SANGHOM WORLD TRAVEL   * SHRADDHA ADHVARYU- DENTAL CLINIC