സാംസ്‌കാരിക വിശേഷങ്ങള്‍

ഫൊക്കാന ന്യൂജേഴ്‌സി റീജിയണൽ കൺവൻഷൻ നവംബർ 19ന്

വിനീത നായർ 2017-11-11 10:57:32am

ന്യൂജേഴ്‌സി: ഫൊക്കാന ന്യൂജേഴ്‌സി റീജിയണൽ  കൺവൻഷൻ നവംബർ 19ന് ഇസ്ലിനിലുള്ള ബിരിയാണി പോട്ട്  ബാങ്കറ്റ് ഹാളിൽ (675 U.S 1, Iselin, NJ 08830)  നടത്തുന്നു.  വൈകുന്നേരം  അഞ്ചു മണിക്ക് പരിപാടികൾ ആരംഭിക്കും. ഇതോടനുബന്ധിച്ചു  2018 ജൂലൈ 5 മുതൽ 7 വരെ ഫിലഡൽഫിയയിലെ വാലി ഫോർജ് കൺവൻഷൻ സെന്ററിൽ  നടത്തുന്ന ഫൊക്കാന  അന്തർദേശീയ കൺവൻഷന്റെ രെജിസ്ട്രേഷൻ കിക്ക്ഓഫ് ഉണ്ടായിരിക്കും.  

മഞ്ച്, നാമം, കെ സി ഫ്, പമ്പ, കല എന്നീ സംഘടനകളുടെ  പങ്കാളിത്തത്തോടെ നടത്തുന്ന  ന്യൂജേഴ്‌സി റീജിയണൽ  കൺവൻഷൻ   വൻ വിജയമാക്കുവാനുള്ള പ്രവർത്തനങ്ങൾ നടന്നു കൊണ്ടിരിക്കുകയാണെന്ന് ഫൊക്കാന പ്രസിഡന്റ് തമ്പി ചാക്കോ, സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ്, ട്രഷറര്‍ ഷാജി വര്‍ഗീസ്, കൺവൻഷൻ ചെയർമാൻ മാധവൻ ബി. നായർ, ഫൊക്കാന ന്യൂജേഴ്‌സി റീജിയണൽ വൈസ് പ്രസിഡന്റ് ദാസ് കണ്ണംകുഴിയിൽ, ഫൗണ്ടേഷൻ ചെയർ പോൾ കറുകപ്പിള്ളിൽ, ഫൊക്കാന കൺവൻഷൻ ആത്മീയ മതസൗഹാർദ  സമിതി ചെയർമാൻ ടി. എസ് ചാക്കോ, ബോർഡ് ഓഫ്  ട്രസ്റ്റിസ്  ചെയർമാൻ ജോർജി  വര്‍ഗീസ്,  മഞ്ച് പ്രസിഡന്റ് സജിമോൻ ആന്റണി, നാമം പ്രസിഡന്റ് മാലിനി നായർ എന്നിവർ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.  
 
നോർത്ത് അമേരിക്കയിലെ അനേകം മലയാളി കുടുംബങ്ങളെ സംഘടിപ്പിച്ചുകൊണ്ട് നടത്തുന്ന അന്തർദേശീയ കൺവൻഷൻ വിജയകരമാക്കാൻ  അമേരിക്കൻ മലയാളികളുടെ പരിപൂർണ്ണ സഹകരണം പ്രതീക്ഷിക്കുന്നുണ്ട്.  ചിട്ടയായ പ്രവർത്തനത്തിലൂടെ മികവുറ്റ കൺവൻഷൻ ആണ് ഫിലഡൽഫിയയിൽ നടക്കുക, ഇതിനായി ന്യൂജേഴ്‌സിയിൽ ഓഫീസ് പ്രവർത്തനം ആരംഭിച്ചിട്ടുണ്ട് . നവംബർ 19ന് നടക്കുന്ന റീജിയണൽ  കൺവൻഷനിൽ സമൂഹത്തിലെ പ്രഗത്ഭരായ വ്യക്തികൾ പങ്കെടുക്കും. കലാ-സാംസ്‌കാരിക പരിപാടികളും അത്താഴവിരുന്നും ഉണ്ടായിരിക്കും. പരിപാടിയിലേക്ക് എല്ലാ മലയാളികളെയും കുടുംബ സമേതം ക്ഷണിക്കുന്നുവെന്നു  ഫൊക്കാന നേതാക്കൾ പറഞ്ഞു.