സാംസ്‌കാരിക വിശേഷങ്ങള്‍

എച്ച്‌ ഐ വി മെഡിസിന്‍ അസോസിയേഷന്‍ അവാര്‍ഡ് ഡോ മോണിക്ക ഗാന്ധിക്ക്

പി. പി. ചെറിയാൻ 2017-11-11 11:04:19am

വെർജിനിയ : എച്ച്ഐവി മെഡിസിൻ വികസിപ്പിച്ചെടുക്കുന്നതിനു വിലയേറിയ സംഭാവനകൾ നൽകിയ  ഇന്ത്യൻ അമേരിക്കൻ ഡോ. മോണിക്ക ഗാന്ധിയെ എച്ച്ഐവി മെഡിസൻ അസോസിയേഷൻ പ്രത്യേക അവാർഡ് നൽകി ആദരിച്ചു. 2017 ലെ അവാർഡിനർഹരായവരിൽ ഗാന്ധിക്കു പുറമെ  ഡോ. റാഫേൽ ജെ. ലാന്റോ വിറ്റ്സും ഉൾപ്പെടുന്നു.

രണ്ടു ഡോക്ടറന്മാരും എച്ച്ഐവി മെഡിസിൻ വികസിപ്പിക്കുന്ന ഗവേഷണ ങ്ങൾക്ക് നേതൃത്വം നൽകിയതിന്റെ അംഗീകാരമാണ് അവാർഡ് എന്ന് അസോസിയേഷൻ ചെയർമാൻ ഡോ. വെന്റി ആസ്ട്രോങ്ങ് പറഞ്ഞു. യുസി സാൻഫ്രാൻസിസ്ക്കൊ എച്ച്ഐവി ക്ലിനിക്കൽ ഡയറക്ടറാണ് ഡോ. ഗാന്ധി.

രാജ്യാന്തരതലത്തിൽ അംഗീകരിക്കപ്പെടുന്ന ക്ലിനീഷനും എഡുക്കേറ്ററുമാണ് ഇന്ത്യൻ വംശജയായ മോണിക്ക ഗാന്ധി. ഗ്രാമങ്ങളിലും ഭവന രഹിതരിലും കുടിയേറ്റക്കാരായി കഴിയുന്ന 2,800 എച്ച്ഐവി രോഗബാധിതരെ പരിചരിക്കുന്നതിനും ഗവേഷണം നടത്തുന്നതിനും ഗാന്ധി പ്രത്യേകം താല്പര്യം പ്രകടിപ്പിച്ചിരുന്നു.

യുഎസ്എ, പെറു, കെനിയ, ഇന്ത്യാ, സൗത്ത്, ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങൾ സന്ദർശിച്ച് എച്ച്ഐവി രോഗബാധിതരെ ശുശ്രൂഷിക്കുന്നതെങ്ങനെയെന്നു പരിശീലനം നൽകുന്നതിനും  ഡോ. ഗാന്ധി ശ്രദ്ധിച്ചിരുന്നു.

ഹാർവാർഡ് യൂണിവേഴ്സിറ്റിയിൽ നിന്നും മെഡിക്കൽ ബിരുദം നേടിയ ഗാന്ധിക്കു മറ്റു നിരവധി അവാർഡുകളും ലഭിച്ചിട്ടുണ്ട്.