സാംസ്‌കാരിക വിശേഷങ്ങള്‍

വാള്‍മാര്‍ട്ടിന് മുമ്പില്‍ വീണ് കാലൊടിഞ്ഞ വിമുക്തഭടന് 7.5 മില്യണ്‍ നഷ്ടപരിഹാരം !

പി. പി. ചെറിയാൻ 2017-11-11 11:04:25am

അലബാമ : വാട്ടർ മെലൺ വാങ്ങുന്നതിന് വാൾമാർട്ടിന്റെ മുമ്പിലെത്തിയ വിമുക്തഭടൻ വുഡൻ പാല്ലറ്റിനിടയിൽപെട്ടു വീണ് കാലിന്റെ എല്ലൊടിഞ്ഞ സംഭവത്തിൽ 7.5 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകണമെന്ന് റസ്സൽ കൗണ്ടി സർക്യൂട്ട്  ജൂറി കോർട്ട് നവംബർ 8 (ബുധൻ) വിധിച്ചു.

ഫീനിക്സ് സിറ്റി വാൾമാർട്ടിനു മുമ്പിൽ 2015 ജൂലൈയിലായിരുന്നു സംഭവം. അമ്പത്തി ഒമ്പതുകാരനും വിമുക്ത ഭടനുമായ ഹെൻട്രി വാക്കറാണ് വാട്ടർ മലോൺ വാങ്ങുന്നതിന് കടയുടെ മുമ്പിൽ എത്തിയത്. വാട്ടർ മലോൺ കൂട്ടിയിട്ടിരുന്ന പല്ലറ്റിനു മുകളിൽ ചവിട്ടി എടുക്കുന്നതിനുള്ള ശ്രമത്തിനിടയി ലാണ് വീണതും കാൽപാദത്തിനും  ഇടുപ്പെല്ലിനും ഒടിവ് പറ്റിയത്.

വാൾമാർട്ടിന്റെ ശ്രദ്ധ കുറവും അലക്ഷ്യമായി പുറത്തിട്ടിരുന്ന പാല്ലറ്റുമാണ് അപകടം സംഭവിക്കുന്നതിനിടയാക്കിയതെന്ന് ഹെൻട്രി നൽകിയ നഷ്ടപരിഹാരം  കേസ്സിൽ ചൂണ്ടികാണിക്കുന്നത്. ആരോഗ്യവാനായി കടയിൽ വന്ന് തനിക്കു വീൽ ചെയറിലാണ് പുറത്തുപോകേണ്ടി വന്നതെന്നും ജീവിത കാലം മുഴുവൻ തനിക്കിഷ്ടപ്പെട്ട ബാസ്കറ്റ് ബോൾ കളിക്കാനാവില്ലെന്നും പരാതിയിൽ പറയുന്നു.

ഹെൻട്രിയുടെ വാദം ശരി വെച്ചാണ് ജൂറി (25 മില്യൺ പരിക്കേറ്റതിനും 5 മില്യൺ ഭാവി നഷ്ടപ്പെട്ടതിനും ) 7.5 മില്യൻ ഡോളർ നഷ്ടപരിഹാരം നൽകാൻ വിധിച്ചത്. ഈ വിധി വാൾമാർട്ടിന് താങ്ങാവുന്നതിനപ്പുറമാണെന്നും ഇതിനെതിരെ അപ്പീൽ പോകുമെന്നും വാൾമാർട്ട് വക്താവ് റാൻണ്ടി ഹർഗ്രോവ് പറഞ്ഞു.