സാംസ്‌കാരിക വിശേഷങ്ങള്‍

ഫോമ സെന്‍ട്രല്‍ റീജിയന്‍ (ഷിക്കോഗോ) 2018 നാഷണല്‍ കണ്‍വന്‍ഷന്‍ രജിസ്‌ട്രേഷന്‍ കിക്ക് ഓഫ് ഡിസംബര്‍ 3-ന്

ജോയിച്ചന്‍ പുതുക്കുളം 2017-11-13 11:19:02am

ഷിക്കാഗോ: ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍സ് ഓഫ് അമേരിക്കാസിന്റെ (ഫോമ) ആറാമത് ദേശീയ കണ്‍വന്‍ഷന്റെ സെന്‍ട്രല്‍ റീജിയന്‍ രജിസ്‌ട്രേഷന്‍ കിക്ക്ഓഫ് മോര്‍ട്ടന്‍ഗ്രോവിലുള്ള സെന്റ് മേരീസ് ക്‌നാനായ പള്ളി ഓഡിറ്റോറിയത്തില്‍ വച്ചു ഡിസംബര്‍ 3-നു ഞായറാഴ്ച വൈകുന്നേരം 7 മണിക്ക് നടത്തപ്പെടും. ഫോമ നാഷണല്‍ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ മുഖ്യാതിഥിയായിരിക്കും.

ഷിക്കാഗോയോട് ചേര്‍ന്നുകിടക്കുന്ന ഷാംബര്‍ഗിലെ പ്രശസ്തമായ ഫൈവ് സ്റ്റാര്‍ ഹോട്ടലും, കണ്‍വന്‍ഷന്‍ സെന്ററുമായ റിനയന്‍സില്‍ വച്ചാണ് കണ്‍വന്‍ഷന്‍ നടത്തപ്പെടുന്നത്. ഈ കണ്‍വന്‍ഷന്‍ തികച്ചും ഒരു ഫാമിലി കണ്‍വന്‍ഷനായിരിക്കുമെന്നു ആര്‍.വി.പി ബിജി ഫിലിപ്പ് ഇടാട്ട് അറിയിച്ചു.

ഈ കണ്‍വന്‍ഷന്‍ രജിസ്‌ട്രേഷന്‍ കിക്ക്ഓഫ് പരിപാടിയിലേക്ക് എല്ലാ മലയാളികളും ഫോമ അനുഭാവികളും വന്നു സംബന്ധിക്കണമെന്നു സെക്രട്ടറി ഡോ. സാല്‍ബി പോള്‍ ചേന്നോത്ത്, ട്രഷറര്‍ ജോണ്‍ പാട്ടപ്പതി, ജോയിന്റ് സെക്രട്ടറി ആഷ്‌ലി ജോര്‍ജ് എന്നിവര്‍ അറിയിച്ചു. 


OUR SUPPORTERS
* BOOK O TRIP   * CEMAT AUTO SERVICES   * VINCENTEE DIAMONDS   * CROSS ISLAND REALTY ONE INC.   * BROOKHAVEN HEART   * EAST COST MORTGAGE   * FAMILY DENTAL CARE, Dr NINA PATEL   * GREEN POINT TRAVEL- SHAJI   * HEDGE BROKERAGE   * QUEENS NASSAU CARDIOLOGY & INTERNAL MEDICINE   * KERALA HOUSEBOAT   * LAKELAND CRUISES   * MODERN CABINETS   * PROFESSIONAL ACCOUNTING & TAX CONSULTING.INC.   * KERALA KITCHEN   * US INSURANCE AGENCY   * CANYON MORTGAGE   * VINOD KEARKE   * BHAGAT AUTO   * RELIANCE TITLE AGENCY   * SANGHOM WORLD TRAVEL   * SHRADDHA ADHVARYU- DENTAL CLINIC