സാംസ്‌കാരിക വിശേഷങ്ങള്‍

നായര്‍ ബനവലന്റ് അസോസിയേഷന്‍ ശിശുദിനം ആഘോഷിച്ചു

ജയപ്രകാശ് നായര്‍ 2017-11-13 11:22:01am

ന്യൂയോര്‍ക്ക്: നായര്‍ ബനവലന്റ് അസോസിയേഷന്‍ നവംബര്‍ 11ാം തീയതി ശനിയാഴ്ച രാവിലെ 11 മണി മുതല്‍ ബെല്‍റോസിലുള്ള എന്‍.ബി.എ. സെന്ററില്‍ വെച്ച് ശിശുദിനം ആഘോഷിച്ചു. പ്രസിഡന്റ് കരുണാകരന്‍ പിള്ള പരിപാടി ഔപചാരികമായി ഉദ്ഘാടനം ചെയ്തു. പ്രദീപ് പിള്ള, ഊര്‍മ്മിള റാണി നായര്‍ എന്നിവര്‍ ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കി.

ശ്രീമതി ചിത്രജാ ചന്ദ്രമോഹന്റെ ശിശുദിനത്തെക്കുറിച്ചുള്ള വിശദീകരണം വളരെ വിജ്ഞാനപ്രദമായിരുന്നു. തുടര്‍ന്ന് കുട്ടികളുടെ ചിത്ര രചന, കളറിംഗ്, പ്രസംഗം മുതലായ വിഷയങ്ങളില്‍ മത്സരം നടന്നു. പങ്കെടുത്ത കുട്ടികളേവരും ശിശുദിനത്തെക്കുറിച്ച് അവര്‍ മനസ്സിലാക്കിയ കാര്യങ്ങള്‍ വിശദീകരിച്ചത് പുതുമയായി.

വൈസ് പ്രസിഡന്റ് ജനാര്‍ദ്ദനന്‍ തോപ്പില്‍, ട്രസ്റ്റീ ബോര്‍ഡ് മെമ്പര്‍ സുനില്‍ നായര്‍, ഡോ. സ്മിതാ പിള്ള, ജോയിന്റ് സെക്രട്ടറി രാംദാസ് കൊച്ചുപറമ്പില്‍ എന്നിവര്‍ പരിപാടികള്‍ വിജയിപ്പിക്കുന്നതിനു പിന്നില്‍ പ്രവര്‍ത്തിച്ചു.

ജനറല്‍ സെക്രട്ടറി സേതുമാധവന്‍ എല്ലാവര്‍ക്കും നന്ദി പ്രകാശിപ്പിച്ചു.