സാംസ്‌കാരിക വിശേഷങ്ങള്‍

അന്നമ്മ ടീച്ചര്‍ (മാപ്പൊട്ടില്‍) നിര്യാതയായി

ജോയിച്ചന്‍ പുതുക്കുളം 2017-11-14 03:26:49am

ഡാളസ്: എം. എം. തോമസിന്റെ (ചെങ്ങന്നൂര്‍ മാപ്പൊട്ടില്‍) ഭാര്യ അന്നമ്മ തോമസ് (89) തന്റെ ചെങ്ങന്നൂരുള്ള സ്വവസതിയില്‍ പ്രായാധിക്യം മൂലം നിര്യാതയായി. പരേത ചെങ്ങന്നൂര്‍ എലിമെന്ററി സ്‌കൂളില്‍ അധ്യാപികയായി സേവനം അനുഷ്ഠിച്ചു റിട്ടയര്‍ ചെയ്തിരുന്നു.  വിവാഹ ശേഷം ഭര്‍ത്താവിനോടോപ്പോം ദി പെന്റിക്കോസ്ത് മിഷനിലേക്കു വന്ന അന്നമ്മ ടീച്ചര്‍ തികഞ്ഞ ക്രിസ്തീയ വിശ്വസിയായിരുന്നു.

മക്കള്‍: ജോസി തോമസ്, ജൈനമ്മ തോമസ് (ഡാളസ്), എമിയമ്മ തോമസ് (ടോറോണ്ടോ, കാനഡ) 
മരുമക്കള്‍: ലെനി ജോസി, പേതനായ ജേക്കബ് (ഡാളസ് ), സാം  (ടോറോണ്ടോ)

സംസ്‌കാര ശ്രുഷകള്‍ നവംബര്‍ 15 നു ഇന്ത്യന്‍ സമയം രാവിലെ 9:00 നു ചെങ്ങന്നൂര്‍ ദി പെന്റിക്കോസ്ത് മിഷന്‍ ചര്‍ച്ചില്‍ വച്ച് പാസ്റ്റര്‍മാരുട കാര്‍മികത്വത്തില്‍ നടത്തപ്പെടും.

വേള്‍ഡ് മലയാളി കൌണ്‍സില്‍ ഡി. എഫ്. ഡബ്ല്യൂ പ്രൊവിന്‍സ് പ്രസിഡന്റ്ഡാ തോമസ് എബ്രഹാം ഡാളസില്‍ നിന്നും അനുശോചനം അറിയിച്ചു.

 കൂടുതല്‍ വിവരങ്ങള്‍ക്ക്  914792455743  /  919946650972

വാര്‍ത്ത അറിയിച്ചത്: പി.സി. മാത്യു.