സാംസ്‌കാരിക വിശേഷങ്ങള്‍

ടിക്കറ്റിനു പകരം പോലീസ് നല്‍കിയത് താങ്ക്‌സ്ഗിവിങ്ങ് ടര്‍ക്കി

പി. പി. ചെറിയാൻ 2017-11-23 12:19:21pm

സാൾട്ടില്ലൊ( മിസ്സിസിപ്പി) : കാർ പുള്ളോവർ ചെയ്യണമെന്നു പൊലീസിന്റെ നിർദേശം ലഭിച്ചാൽ അൽപമൊന്നു ഭയപ്പെടാത്തവർ ആരും ഇല്ല. താങ്ക്സ് ഗിവിങ്ങ് ആഴ്ചയിൽ മദ്യപിച്ചു വാഹനം ഓടിക്കുന്നവരെ പിടികൂടുന്നതിനു പൊലീസ് സർവ്വ സന്നാഹങ്ങളുമായി റോഡരികിൽ കാത്തു കിടക്കുക സാധാരണമാണ്.

ഇന്നലെ മിസ്സിസിപ്പിയിൽ വിവിധ ഭാഗങ്ങളിൽ കാത്തു കിടന്നിരുന്ന പൊലീസുകാർ വാഹനം കൈകാട്ടി നിർത്തിയതിനുശേഷം കാറിന്റെ ഗ്ലാസ് താഴ്ത്താനാവശ്യപ്പെട്ടതു ടിക്കറ്റ് നൽകുന്നതിനുള്ള നടപടി ക്രമങ്ങൾക്കായിരുന്നില്ല. പൊലീസുകാരുടെ കൈയ്യിൽ ഉണ്ടായിരുന്നത് ഓരോ ടർക്കിയായിരുന്നു.

കൈ കാണിച്ചു നിർത്തിയ വാഹനങ്ങളിലെ ഡ്രൈവർമാർക്കെല്ലാവർക്കും ടർക്കി നൽകി സന്തോഷിച്ചാണ് യാത്രയാക്കിയത്.ഗിവിങ്ങ് 2017 എന്ന പേരിൽ ലോക്കൽ വ്യവസായികളും അഭ്യുദയകാംഷികളുമാണ് ഇതിനാവശ്യമായ ഡൊണേഷൻ നൽകിയത്. ഒഴിവു ദിനങ്ങളിൽ കമ്മ്യൂണിറ്റിക്ക് എന്തെങ്കിലും തിരിച്ചു നൽകുക എന്നതാണ് ഇതുകൊണ്ടു ലക്ഷ്യമിടുന്നതെന്ന് പൊലീസ് ഓഫീസേഴ്സ് പറഞ്ഞു.

പൊലീസും ജനങ്ങളും തമ്മിലുള്ള ഐക്യം ഊട്ടി ഉറപ്പിക്കുന്നതിന് എല്ലാവർഷവും ഇത്തരം പ്രവർത്തനങ്ങൾ സംഘടിപ്പിക്കുമെന്നും അവർ അറിയിച്ചു.


OUR SUPPORTERS
* BOOK O TRIP   * CEMAT AUTO SERVICES   * VINCENTEE DIAMONDS   * CROSS ISLAND REALTY ONE INC.   * BROOKHAVEN HEART   * EAST COST MORTGAGE   * FAMILY DENTAL CARE, Dr NINA PATEL   * GREEN POINT TRAVEL- SHAJI   * HEDGE BROKERAGE   * QUEENS NASSAU CARDIOLOGY & INTERNAL MEDICINE   * KERALA HOUSEBOAT   * LAKELAND CRUISES   * MODERN CABINETS   * PROFESSIONAL ACCOUNTING & TAX CONSULTING.INC.   * KERALA KITCHEN   * US INSURANCE AGENCY   * CANYON MORTGAGE   * VINOD KEARKE   * BHAGAT AUTO   * RELIANCE TITLE AGENCY   * SANGHOM WORLD TRAVEL   * SHRADDHA ADHVARYU- DENTAL CLINIC