സാംസ്‌കാരിക വിശേഷങ്ങള്‍

താങ്ക്‌സ് ഗിവിംങ്ങ് ആഘോഷിക്കാന്‍ കവര്‍ന്നത് 1800 ഗ്യാലന്‍ വോഡ്ക്ക

പി. പി. ചെറിയാൻ 2017-11-24 01:54:58pm

ലൊസാഞ്ചൽസ് : ലൊസാഞ്ചൽസ് ഡൗൺ ടൗണിലെ ഡിസ്റ്റലറിയിൽ നിന്നും ബുധനാഴ്ച (നവംബർ 22) രാത്രി അതിക്രമിച്ചു കടന്ന 1800 ഗ്യാലൻ വോഡ്ക്ക മോഷ്ടിച്ച തസ്ക്കരന്മാരെ കണ്ടെത്തുന്നതിന് പൊലീസ്  ഊർജ്ജിത അന്വേഷണം ആരംഭിച്ചു.ഫോഗഷോട്ട്സ് തകർത്ത് ഡിസ്റ്റലറിയുടെ അകത്തു പ്രവേശിച്ച മോഷ്ടാക്കൾ 280,000 ഡോളർ വിലവരുന്ന 9,000 ബോട്ടിലുകളാണ് കടത്തികൊണ്ടു പോയത്.

മൂന്നാഴ്ച മുൻപു മൂന്നു പേർ ഫാക്ടറിയിലേക്ക് റൂഫിനു മുകളിലൂടെ കടക്കു വാൻ ശ്രമിച്ചതിന്റെ വിഡിയൊ കണ്ടിരുന്നുവെങ്കിലും ആ സമയത്തു മോഷണം നടന്നിരുന്നില്ല  എന്നും ഉടമ പറഞ്ഞു.

പ്രായപൂർത്തിയാകാത്തവർക്ക് മോഷ്ടിച്ച വോഡ്ക നൽകുമോ എന്ന ഭയമാണ്  ഉടമക്കുള്ളത്. ഇത്രയും മദ്യം കടകളിൽ കൊണ്ടു പോയി വിൽക്കുവാൻ മോഷ്ടാക്കൾക്ക്  കഴിയുകയില്ലെന്നും ഉടമ പറഞ്ഞു. ബാർ കോഡ് ഉള്ളതിനാൽ സംസ്ഥാന അതിർത്തി വിട്ടു മറ്റു സ്ഥലങ്ങളിൽ കൊണ്ടുപോകുക എന്നതും അസാധ്യമാണ്. താങ്ക്സ് ഗിവിങ്ങ് ഡേയിൽ സമീപ പ്രദേശത്ത് വിൽപന നടത്തുക എന്നതായിരിക്കും കവർച്ചക്കാരുടെ ലക്ഷ്യമെന്ന് കരുതുന്നു.

ഈ സംഭവത്തെക്കുറിച്ച് വിവരം ലഭിക്കുന്നവർ ലൊസാഞ്ചലൽസ് പൊലീസ് ഡിപ്പാർട്ട്മെന്റിനെ അറിയിക്കണമെന്ന് അഭ്യർത്ഥിച്ചിട്ടുണ്ട്.