സാംസ്‌കാരിക വിശേഷങ്ങള്‍

ഷെറിൻ മാത്യു ഇന്റർ ഫെയ്ത്ത് കമ്മ്യൂണിറ്റി അനുസ്മരണ സമ്മേളനം നടത്തി

പി. പി. ചെറിയാൻ 2017-12-04 11:51:57am

റിച്ചർഡ്സൺ (ഡാലസ്) : ഒക്ടോബർ 7 ന് പാൽ കുടിക്കാൻ നിർബന്ധിക്കുന്നതിനിടെ വളർത്തച്ചന്റെ മുമ്പിൽ പ്രാഥമിക ചികിത്സപോലും ലഭിക്കാതെ പിടഞ്ഞു മരിക്കാൻ വിധിക്കപ്പെടുകയും 14 ദിവസത്തിനു ശേഷം  മൃതദേഹം ഒക്ടോബർ 22 ന് വീടിന് സമീപം റയിൽവേ ക്രോസിങ്ങിലുള്ള കലുങ്കിനടിയിൽ നിന്നും കണ്ടെടുക്കുകയും തുടർന്ന് പരസ്യമായ സംസ്കാര ശുശ്രൂഷ പോലും നിഷേധിച്ച് ഏതോ അജ്ഞാത ശ്മശാനത്തിൽ അന്ത്യവിശ്രമം കൊള്ളുകയും ചെയ്യുന്ന ലോകത്തിന്റെ തന്നെ കൊച്ചു മാലാഖയായി മാറിയ ഷെറിൻ മാത്യുവിന് ആദരാജ്ഞലികൾ അർപ്പിക്കുന്നതിന് ഡാലസ് ഇന്റർ ഫെയ്ത്ത് കമ്മ്യുണിസം സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം വികാര നിർഭരമായ നിമിഷങ്ങൾക്ക് സാക്ഷ്യം വഹിച്ചു.

ഡിസംബർ 2 ശനിയാഴ്ച ഉച്ചക്ക് 12ന് ഷെറിൻ മാത്യുവിന്റെ വീടിനും സമീപമുള്ള റിച്ചർഡ്സൺ കമ്മ്യൂണിറ്റി ചർച്ചിൽ പാസ്റ്റർ ഡോ. ടെറൻസ്  ഓട്രോയുടെ പ്രാർത്ഥനയോടുകൂടി സമ്മേളനം ആരംഭിച്ചു. ചർച്ച് ക്വയറിന്റെ ചില ഗാനങ്ങൾക്കുശേഷം എല്ലാവരും എഴുന്നേറ്റു നിന്ന്  2 മിനിട്ട് മൗനാചരണം നടത്തി. ഒക്ടോബർ 7 മുതൽ ഒക്ടോബർ 22 വരെ ഷെറിൻ മാത്യുവിനെ കണ്ടെത്തുന്നതിനും സുരക്ഷിതമായ തിരിച്ചുവരവിനു വേണ്ടി കണ്ണീരോടെ പ്രാർത്ഥിച്ചവർ ഒരു ഇടവേളക്കു ശേഷം വീണ്ടും ഒത്തു ചേരുന്നതിനുണ്ടായ സാഹചര്യം ഡോ.  ഓട്രൊ വിശദീകരിച്ചു.

ഇന്ത്യയിലെ ഒരു കുഗ്രാമത്തിൽ പിറന്ന് വീണു ദിവസങ്ങൾക്കുള്ളിൽ സ്വന്തം മാതാവിനാൽ  വൃക്ഷ നിബിഡമായ പൊന്തക്കാട്ടിൽ ഉപേക്ഷിക്കപ്പെട്ടെങ്കിലും നല്ലവരായ ആരുടേയോ കാരുണ്യത്തിൽ ആവശ്യമായ ചികിത്സകൾ നൽകി ബാല ഭവനിൽ അഭയം കണ്ടെത്തിയ സ്വരസ്വതി എന്ന പെൺകുഞ്ഞ്  വളർത്തു മാതാപിതാക്കളുടെ സംരക്ഷണയിൽ  അമേരിക്കയിലെ റിച്ചർഡൻസനൽ സിറ്റിയിലെ ഭവനത്തിൽ ചില മാസങ്ങൾ ഷെറിൻ മാത്യു എന്ന പേർ സ്വീകരിച്ചു. ജീവിക്കാൻ അവസരം ലഭിച്ചുവെങ്കിലും, വിടരാൻ വിതുമ്പിയ മുകുളത്തെ അരിഞ്ഞെടുത്ത് കലുങ്കിനടിയിൽ തള്ളിയ ചരിത്രം സമ്മേളനത്തിൽ പങ്കെടുത്തവർ വിവരിച്ചത് കൂടിയിരുന്നവരുടെ കണ്ണുകളിൽ ഈറനണിയിച്ചു.

സമ്മേളനത്തിന്റെ സംഘാടകരായ റവ. തോമസ് അമ്പവേലിൽ, ഉമൈർ സിദ്ദിക്ക്, കമ്മ്യൂണിറ്റിയെ പ്രതിനിധീകരിച്ചു നൈന പോർട്ടൽ, ജെസ്സി തോമസ്, വില്യം ജോർജ് എന്നിവർ ഷെറിനെ കുറിച്ചുള്ള സ്മരണകൾ പങ്കുവെച്ചു. തുടർന്ന് ഷെറിൻ മാത്യുവിനെ കുറിച്ചുള്ള ചെറിയൊരു ഡോക്യുമെന്ററി പ്രദർശിപ്പിച്ചു. ഷെറിനെ ഒരു നോക്കു പോലും കാണുവാൻ ഭാഗ്യം ലഭിച്ചിട്ടില്ലാത്ത നൂറിൽപരം പേർ ചർച്ചിൽ കൂടി വന്നത് ഈ കൊച്ചുമാലാഖ അവരുടെ മനസ്സിൽ എത്രമാത്രം സ്വാധീനം ചെലുത്തിയിരുന്നു എന്നു വ്യക്തമാക്കുന്നതായിരുന്നു. വിശുദ്ധ ഗ്രന്ഥത്തിൽ നിന്നും ഐശയ്യ :40,  സങ്കീർത്തനം :145 എന്ന ഭാഗങ്ങൾ വായിച്ചു.

റവ. ഡോ. തോമസ് അമ്പലവേലിയുടെ പ്രാർഥനയും, ഡോ. ഓട്രിയയുടെ ആശീർവാദത്തിനു ശേഷം എല്ലാവരും ചേർന്ന് അമേയ്സിങ്ങ് ഗ്രേയ്സ് എന്ന ഗാനം ആലപിച്ചതോടെ ഷെറിൻ മാത്യുവിന്റെ അനുസ്മരണ സമ്മേളനം സമാപിച്ചു.


OUR SUPPORTERS
* BOOK O TRIP   * CEMAT AUTO SERVICES   * VINCENTEE DIAMONDS   * CROSS ISLAND REALTY ONE INC.   * BROOKHAVEN HEART   * EAST COST MORTGAGE   * FAMILY DENTAL CARE, Dr NINA PATEL   * GREEN POINT TRAVEL- SHAJI   * HEDGE BROKERAGE   * QUEENS NASSAU CARDIOLOGY & INTERNAL MEDICINE   * KERALA HOUSEBOAT   * LAKELAND CRUISES   * MODERN CABINETS   * PROFESSIONAL ACCOUNTING & TAX CONSULTING.INC.   * KERALA KITCHEN   * US INSURANCE AGENCY   * CANYON MORTGAGE   * VINOD KEARKE   * BHAGAT AUTO   * RELIANCE TITLE AGENCY   * SANGHOM WORLD TRAVEL   * SHRADDHA ADHVARYU- DENTAL CLINIC