സാംസ്‌കാരിക വിശേഷങ്ങള്‍

ട്രമ്പിന്റെ ടാക്‌സ് ബില്‍ സെനറ്റ് അംഗീകരിച്ചു

പി.പി.ചെറിയാൻ 2017-12-04 11:56:22am

വാഷിങ്ടൻ ഡിസി : ഒബാമ കെയർ പിൻവലിക്കുന്നതുൾപ്പെടെ പല ബില്ലുകളും സെനറ്റിൽ ആവശ്യമായ ഭൂരിപക്ഷം ലഭിക്കാതെ പരാജയപ്പെടുകയോ അവതരിപ്പിക്കാതിരിക്കുകയോ  ചെയ്ത സാഹചര്യത്തിൽ ട്രംപിന്റെ തിരഞ്ഞെടുപ്പ് അജണ്ടയിലെ മുഖ്യ ഇനമായ ടാക്സ് ബിൽ  സെനറ്റിൽ പാസ്സാക്കാൻ കഴിഞ്ഞതു റിപ്പബ്ലിക്കൻ പാർട്ടിയുടെ വൻ വിജയമായി രാഷ്ട്രീയ വൃത്തങ്ങൾ വിലയിരുത്തുന്നു. ഡിസംബർ 2 വെള്ളിയാഴ്ച അർദ്ധരാത്രിക്കു ശേഷമായിരുന്നു വോട്ടെടുപ്പ്. 1.5 ട്രില്ല്യൺ ഡോളറിന്റെ റിപ്പബ്ലിക്കൻ ടാക്സ് ബിൽ 49നെതിരെ  51 വോട്ടുകൾ നേടിയാണ് പാസ്സായത്. ഒരൊറ്റ ഡമോക്രാറ്റിക്ക് സെനറ്റർ പോലും ടാക്സ് ബില്ലിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയില്ല.

റിപ്പബ്ലിക്കൻ സെനറ്റർ ബോബ് കോർക്കർ (ടെന്നിസ്സി) വൻകിട വ്യവസായികൾക്കും ഉയർന്ന വരുമാനക്കാർക്കും മാത്രമേ ഈ ബിൽ ഗുണം ചെയ്യുകയുള്ളൂ എന്ന് ചൂണ്ടിക്കാട്ടി. ഡമോക്രാറ്റിക്ക് സെനറ്റർമാർക്കൊപ്പം നിന്ന് ബില്ലിനെതിരെ വോട്ട് ചെയ്തത് റിപ്പബ്ലിക്കൻ പാർട്ടിക്ക് നൽകിയ പ്രഹരമായി.

പ്രോപർട്ടി ടാക്സിൽ 10,000 ഡോളർ വരെ ഇളവ് കിഴിവ് ലഭിക്കുന്നതിനുള്ള വകുപ്പുകൾ  ബില്ലിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ക്രിസ്മസിന് മുമ്പ് ഈ ബിൽ ഒപ്പിട്ടു നിയമമാക്കുന്നതിനാണ് ട്രംപ് തിരക്കിട്ട് നീക്കങ്ങൾ നടത്തുന്നത്. ടാക്സിൽ കാര്യമായ ഇളവുകൾ നൽകുന്ന  ചരിത്ര പ്രാധാന്യമുള്ള ബില്ലാണിതെന്ന് ട്രംപ് ട്വിറ്ററിൽ ചൂണ്ടിക്കാട്ടി.