സാംസ്‌കാരിക വിശേഷങ്ങള്‍

വാഹനാപകടത്തില്‍ മരിച്ച ലിയോ ഏബ്രഹാം (42) പിണക്കാട്ടിന്റെ സംസ്കാരം ഡിസംബര്‍ 8-ന്

ജോയിച്ചന്‍ പുതുക്കുളം 2017-12-05 05:24:37am

ബ്രാംപ്ടന്‍ (ഒന്റാരിയോ) : ബ്രാംപ്ടന്‍ സെന്റ് ജോണ്‍ ബോസ്‌കോ എലിമെന്ററി സ്കൂള്‍ അധ്യാപകനും മലയാളിയുമായ ലിയോ ഏബ്രഹാം (42) നവംബര്‍ 30 നു വ്യാഴാഴ്ച്ച പുലര്‍ച്ചെയുണ്ടായ വാഹന അപകടത്തില്‍ മരണമടഞ്ഞു. മെയ്ഫീല്‍ഡ് റോഡില്‍ ലിയോ ഡ്രൈവ് ചെയ്യിതിരുന്ന എസ്‌യുവി വാഹനം എതിരേ വന്ന ട്രാന്‍സ്‌പോര്‍ട്ട് ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

കാഞ്ഞാര്‍ പിണക്കാട്ട് ഏബ്രഹാമിന്റെ  പുത്രനാണ് ലിയോ. മാതാവ് അന്നക്കുട്ടി കരിംങ്കുന്നം ചക്കുങ്കല്‍ കുടുംബാഗമാണ്.

മൊളപ്പറമ്പില്‍ ജോസഫിന്റെയും സിസ്സിലിടേയും പുത്രി സോണിയയാണ് ഭാര്യ. മക്കള്‍: ഔവന്‍, ലാന്‍, സെബാസ്റ്റ്യന്‍, ഈഡന്‍.

ലിസ് ഏക സഹോദരിയാണ്.

ഡിസംബര്‍ 7 വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 5 മുതല്‍ 8 വരെ പൊതുദര്‍ശനത്തിനായി വയ്ക്കും (Egan Funeral Home, 203 Queen Street South, Bolton, L7E 2C6). 

 ഡിസംബര്‍ 8 ന് രാവിലെ പതിനൊന്ന് മണിക്ക് ദിവ്യബലിയോടു കൂടി ശവസംസ്കാര ശുത്രുഷകള്‍ സെ. ലേണാര്‍ഡ് ദൈവായത്തില്‍ ആരംഭിക്കും (St. Leonard parish , 187 Conestoga Road, Brampton, L6Z 2Z7) 

 തുടര്‍ന്ന് സെന്റ് ജോണ്‍സ് ദി ഇവാഞ്ചലിസ്റ്റ് പളളി സെമിത്തേരിയില്‍ സംസ്കരിക്കും. (St.John the Evangelist church cemetery ,16066 The Gore Road, Caledon, L7C 3E6).