സാംസ്‌കാരിക വിശേഷങ്ങള്‍

ഷിക്കാഗോ ലാറ്റിന്‍ കാത്തലിക് കമ്യൂണിറ്റി ക്രിസ്തുമസ് ആഘോഷം ഡിസംബര്‍ 9-ന്

ജോയിച്ചന്‍ പുതുക്കുളം 2017-12-05 05:33:33am

ഷിക്കാഗോ: ഷിക്കാഗോ ലാറ്റിന്‍ കാത്തലിക് കമ്യൂണിറ്റിയുടെ ഈവര്‍ഷത്തെ ക്രിസ്തുമസ് ആഘോഷം ഡിസംബര്‍ ഒമ്പതാം തീയതി മേരി ക്യൂന്‍ ഓഫ് ഹെവന്‍ കാത്തലിക് ചര്‍ച്ചില്‍ (Mary Queen of hevan Catholic Church, 426 N West Ave, Elmhurst, IL 60126) വച്ചു ആഘോഷിക്കുന്നു. ഫാ. പോള്‍ ചൂരാട്ട്ഓട്ടിയില്‍ മുഖ്യകാര്‍മികത്വത്തില്‍ ഡിസംബര്‍ 9-നു ശനിയാഴ്ച വൈകിട്ട് 6.30-നു വിശുദ്ധ കുര്‍ബാന ആരംഭിക്കുകയും, തുടര്‍ന്നു പാരീഷ് ഹാളില്‍ നടത്തപ്പെടുന്ന ആഘോഷ പരിപാടിക്ക് തുടക്കംകുറിച്ചുകൊണ്ട് സാന്റാ വരവേല്‍പും, ക്രിസ്മസ് കരോളും, കലാപരിപാടികളും, ക്രിസ്തുമസ് വിരുന്നും ഉണ്ടായിരിക്കും.

ഈ അവസരത്തില്‍ കഴിഞ്ഞവര്‍ഷത്തെ ക്രിസ്തുമസ് ആഘോഷം ഷിക്കാഗോ രൂപതാ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ ബ്ലെയ്‌സ് കുപിച്ചിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടത്തിയ ക്രിസ്തുമസ് കുര്‍ബാനയും അനുഗ്രഹങ്ങളും, അതിനുശേഷം നടന്ന ആഘോഷ പരിപാടികളും നന്ദിപൂര്‍വ്വം ഞങ്ങള്‍ ഓര്‍ക്കുന്നു.

പ്രസിഡന്റ് ഹെറാള്‍ഡ് ഫിഗുരേദോയും ഭാരവാഹികളും എല്ലാ ഷിക്കാഗോ ലാറ്റിന്‍ കാത്തലിക് അംഗങ്ങളേയും, മറ്റു സമൂഹത്തിലെ സ്‌നേഹിതരേയും ഈ ക്രിസ്തുമസ് ആഘോഷ പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഹെറാള്‍ഡ് ഫിഗുരേദോ (630 400 1172), ജോമോന്‍ പണിക്കത്തറ (630 373 2134), ബിനു അലക്‌സ് (630 217 6778).