സാംസ്‌കാരിക വിശേഷങ്ങള്‍

പാസ്റ്റർ ജോർജ് പി. ചാക്കോയുടെ മാതാവ് അന്നമ്മ ചാക്കോ നിര്യാതയായി

നിബു വെള്ളവന്താനം 2017-12-05 05:35:43am

ന്യുയോർക്ക്: പത്തനാപുരം പൊയ്കയിൽ കുടുംബാഗം പി.ഒ ചാക്കോയുടെ ഭാര്യയും ന്യൂയോർക്ക് ക്രൈസ്റ്റ് അസംബ്ലീസ് ഓഫ് ഗോഡ് സഭയുടെ സീനിയർ ശുശ്രൂഷകൻ പാസ്റ്റർ ജോർജ്.പി.ചക്കോയുടെ മാതാവുമായ അന്നമ്മ ചാക്കോ (84) നിര്യാതയായി. 

മറ്റ് മക്കൾ: സൈമൺ പി.ചാക്കോ, പാസ്റ്റർ കുഞ്ഞുമ്മൻ പി. ചാക്കോ, മാത്യൂ പി.ചാക്കോ, ചെറിയാൻ പി.ചാക്കോ, ചാർളി പി.ചാക്കോ, പാസ്റ്റർ ഉമ്മൻ പി. ചാക്കോ (എല്ലാവരും യു.എസ്.എ). സംസ്ക്കാരം ഡിസംബർ 8 ന് വെള്ളിയാഴ്ച 2 മണിക്ക് പത്തനാപുരം ശാരോൻ സഭയുടെ ചുമതലയിൽ നടത്തപ്പെടും.