സാംസ്‌കാരിക വിശേഷങ്ങള്‍

മേരിലാന്റില്‍ മത്സരിക്കുന്ന അരുണ മില്ലര്‍ക്ക് യുവശാസ്ത്രജ്ഞരുടെ പിന്തുണ

പി.പി.ചെറിയാൻ 2017-12-05 12:43:44pm

മേരിലാന്റ് : മേരിലാന്റ് ആറാം കൺഗ്രഷണൽ ഡിസ്ട്രിക്റ്റ് സീറ്റിൽ മത്സരിക്കുന്ന ഇന്ത്യൻ അമേരിക്കൻ സ്ഥാനാർത്ഥി അരുണ മില്ലർക്കു പിന്തുണയുമായി യുവശാസ്ത്രജ്ഞൻ രംഗത്തെത്തി.

20,000–ൽപ്പരം അംഗങ്ങളുടെ ശാസ്ത്രജ്ഞന്മാരുടെ ഗ്രൂപ്പ് പ്രസിഡന്റ്  ഷൊനെസ്സി നോട്ടൻ അരുണയെ പോലുള്ള പ്രഗത്ഭ ശാസ്ത്രജ്ഞർ ഭരണ തലങ്ങളിലേക്കു തിരഞ്ഞെടുക്കപ്പെടേണ്ടതാണെന്നും രാജ്യം ഇന്നഭിമുഖീകരിക്കുന്ന പല പ്രശ്നങ്ങൾക്കും പരിഹാരം നിർദ്ദേശിക്കുന്നതിന്  ഇവരുടെ സേവനം അത്യന്താപേക്ഷിതമാണെന്നും അഭിപ്രായപ്പെട്ടു.

മോണ്ട്ഗോമറി കൗണ്ടി ട്രാഫിക്ക് എൻജിനീയറായി 25 വർഷത്തെ സേവനത്തിനുശേഷം റിട്ടയർ ചെയ്ത അരുണ നിലവിലുള്ള പ്രതിനിധിയും  ഡെമോക്രാറ്റിക്ക് പാർട്ടി അംഗവുമായ ജോൺ ഡിലേനി ഡമോക്രാറ്റിക്ക് പ്രസിഡൻഷ്യൽ നോമിനേഷൻ ലഭിക്കുന്നതിനുവേണ്ടി മത്സരിക്കുന്ന ഒഴിവിലാണ് സ്ഥാനാർത്ഥിയായി രംഗത്തെത്തിയിരിക്കുന്നത്.

മോണ്ടഗോമറി കൗണ്ടിയിലെ ജോലി സ്വീകരിക്കുന്നതിനു മുൻപു ലൊസാഞ്ചൽസ് കൗണ്ടി ഉദ്യോഗസ്ഥയായിരുന്ന അരുണ മില്ലർ. 1964 നവംബർ 6 ന് ഇന്ത്യയിൽ ജനിച്ച അരുണ എട്ടു വയസ്സുള്ളപ്പോഴാണ് മാതാപിതാക്കളോടൊപ്പം ന്യൂയോർക്കിലെത്തിയത്.

മേരിലാന്റ് സഭയിൽ അപ്രോപ്രിയേഷൻ കമ്മിറ്റി അംഗമായി പ്രവർത്തിച്ച ആദ്യ ഇന്ത്യൻ അമേരിക്കൻ വനിത എന്ന ബഹുമതിയും അരുണ കരസ്ഥമാക്കിയിട്ടുണ്ട്.