സാംസ്‌കാരിക വിശേഷങ്ങള്‍

അലബാമ സെനറ്റ് സ്ഥാനാര്‍ത്ഥി റോയ്മൂറിന് ട്രമ്പിന്റെ പിന്തുണ

പി.പി.ചെറിയാൻ 2017-12-05 12:46:02pm

അലബാമ : ലൈംഗിക അപവാദത്തിൽ ഉൾപ്പെട്ടു എന്നു പറയപ്പെടുന്ന റിപ്പബ്ലിക്കൻ അലബാമ സെനറ്റ് സ്ഥാനാർത്ഥി റോയ് മൂറിന് പ്രസിഡന്റ് ട്രംപ് ഔദ്യോഗിക പിന്തുണ നൽകിയത് റോയ് മൂറിന്റെ വിജയ പ്രതീക്ഷകൾക്ക് കരുത്തേകി. റോയ് മൂറിനെതിരെ ആരോപണം ഉയർന്നപ്പോൾ രാജിവയ്ക്കുന്നതാണ് നല്ലതെന്ന് വൈറ്റ് ഹൗസ് അഭിപ്രായപ്പെട്ടിരുന്നു. 

കുറ്റ കൃത്യങ്ങൾ തടയുന്നതിന്, അനധികൃത കുടിയേറ്റം അവസാനിപ്പിക്കുന്നതിനും, അതിർത്തിയിൽ മതിൽ നിർമ്മിക്കുന്നതിന്, സൈനിക ശക്തി വർധിപ്പിക്കുന്നതിന്, ഗർഭസ്ഥ ശിശുക്കൾക്ക് ജീവിക്കുന്നതിനുള്ള അവസരം തുടർന്നും ലഭിക്കുന്നതിനുള്ള നിയമനിർമ്മാണങ്ങൾ നടത്തുന്നതിന് സെനറ്റിൽ റോയ് മൂറിന്റെ വോട്ട് അനിവാര്യമാണ്. റോയ് മൂർ തിരഞ്ഞെടുക്കപ്പെടുക തന്നെ വേണമെന്നു  ട്രംപ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

ഡെമോക്രാറ്റുകൾ ഒറ്റകെട്ടായി ടാക്സ് ബില്ലിന് എതിരായി വോട്ട് ചെയ്തത് റോയ് മൂറിന്റെ സാന്നിധ്യം സെനറ്റിൽ ഉറപ്പാക്കേണ്ടതിലേക്കാണ് വിരൽ ചൂണ്ടുന്നതെന്നും ട്രംപ് ചൂണ്ടിക്കാട്ടി.

മൂറിന് 30 വയസ്സ് ഉള്ളപ്പോൾ തങ്ങളെ ലൈംഗീക പീഡനത്തിനിരയാക്കിയെന്ന് അന്ന് 14 ഉം  16 ഉം വയസ്സുള്ള രണ്ട് സ്ത്രീകൾ ഈയ്യിടെ  ഉന്നയിച്ച് ആരോപണം റോയ് മൂറിന്റെ  വിജയ പ്രതീക്ഷകളിൽ കരിനിഴൽ വീഴ്ത്തിയി രുന്നു. ട്രംപിന്റെ പിന്തുണ ലഭിച്ചതോടെ റോയ് മൂർ അലബാമയിൽ ജയിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.


OUR SUPPORTERS
* BOOK O TRIP   * CEMAT AUTO SERVICES   * VINCENTEE DIAMONDS   * CROSS ISLAND REALTY ONE INC.   * BROOKHAVEN HEART   * EAST COST MORTGAGE   * FAMILY DENTAL CARE, Dr NINA PATEL   * GREEN POINT TRAVEL- SHAJI   * HEDGE BROKERAGE   * QUEENS NASSAU CARDIOLOGY & INTERNAL MEDICINE   * KERALA HOUSEBOAT   * LAKELAND CRUISES   * MODERN CABINETS   * PROFESSIONAL ACCOUNTING & TAX CONSULTING.INC.   * KERALA KITCHEN   * US INSURANCE AGENCY   * CANYON MORTGAGE   * VINOD KEARKE   * BHAGAT AUTO   * RELIANCE TITLE AGENCY   * SANGHOM WORLD TRAVEL   * SHRADDHA ADHVARYU- DENTAL CLINIC