സാംസ്‌കാരിക വിശേഷങ്ങള്‍

കാനഡയില്‍ നിര്യാതനായ മലയാളി അധ്യാപകന്റെ പൊതു ദര്‍ശനം ഡിസംബര്‍ 7 ന്

പി.പി.ചെറിയാൻ 2017-12-06 11:52:39am

ബ്രാംപ്റ്റൻ (കാനഡ) : വാഹനാപകടത്തിൽ മരണമടഞ്ഞ മലയാളിയും സെന്റ് ജോൺ ബോസ്ക്കൊ എലിമെന്ററി സ്കൂൾ അധ്യാപകനുമായ ലിയൊ ഏബ്രഹാമിന്റെ (42) പൊതുദർശനം ഡിസംബർ 7 ന്.

കാഞ്ഞാർ പിന്നക്കാട്ട് ഏബ്രഹാമിന്റെ മകനാണ് ലിയോ. ഭാര്യ: സോണിയ മൊളപറമ്പിൽ  ജോസഫിന്റേയും സിസ്സിലിയുടേയും മകളാണ്.

മക്കൾ: ഔവൻ, ഇയ്യാൻ, സെബാസ്റ്റ്യൻ, ഈതൻ.

പൊതുദർശനം:

ഇഗൻ ഫ്യൂണറൽ ഹോം (Egan Funeral Home)
സ്ഥലം : 203 ക്യൂൻ സ്ട്രീറ്റ് സൗത്ത് ബോൾട്ടൻ.
സമയം ഡിസംബർ 7 വ്യാഴം വൈകിട്ട് 5 മുതൽ.

സംസ്ക്കാര ശുശ്രൂഷ:

സ്ഥലം  : സെന്റ് ലിയൊനാർഡ്സ് പാരീഷ്
187 കോണെസ്റ്റ്ഗൊ ഡ്രൈവ്
ബ്രാംപ്റ്റൻ.

സമയം ഡിസംബർ 8 വെള്ളി രാവിലെ 11 മുതൽ.

തുടർന്ന് സെന്റ് ജോൺ സെമിത്തേരിയിൽ മൃതദേഹം സംസ്കരിക്കും.