സാംസ്‌കാരിക വിശേഷങ്ങള്‍

സൗജന്യ ഹെല്‍ത്ത് ഫെയര്‍: ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു

ജീമോൻ റാന്നി 2017-12-06 11:59:08am

ഹൂസ്റ്റൻ : മിഷൻ പ്രവർത്തനങ്ങൾ നടത്തുന്നതിനുവേണ്ടി സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രൽ ഹൂസ്റ്റനിൽ രൂപീകരിച്ച സെന്റ് തോമസ് മിഷന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന സൗജന്യ ഹെൽത്ത് ഫെയറിന്റെ ഒരുക്കങ്ങൾ പുരോഗമിച്ചു വരുന്നതായി ഭാരവാഹികൾ അറിയിച്ചു.  ഡിസംബർ 9 ശനിയാഴ്ച രാവിലെ ഒൻപത് മുതൽ ഉച്ചക്ക് ഒന്നു വരെ ദേവാലയ ഓഡിറ്റോറിയത്തിലാണ് സൗജന്യ ഹെൽത്ത് ഫെയർ നടത്തുന്നത്. ഇൻഷുറൻസ് പരിരക്ഷയില്ലാത്തവർക്ക് സൗജന്യ വൈദ്യ പരിശോധനയും നിർദ്ദേശങ്ങളും നൽകുകയാണ് ഹെൽത്ത് ഫെയറിന്റെ ലക്ഷ്യം. കൂടുതൽ വൈദ്യ സഹായം ആവശ്യമുള്ളവരെ ഹൂസ്റ്റനിലെ ഐഡിസി ചാരിറ്റി ക്ലിനിക്കിലേക്ക് അയയ്ക്കും.

ഹൂസ്റ്റൻ ഐഡിസി ചാരിറ്റി ക്ലിനിക്കും മലയാളികളായ ഡോക്ടറന്മാരും ആരോഗ്യ പരിപാലന രംഗത്ത് പ്രവർത്തിക്കുന്നവരും സഹായ സഹകരണങ്ങൾ  വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് ഇൻഷുറൻസ് പരിരക്ഷയില്ലാത്തവർക്ക് ഇതൊരു സുവർണ്ണാവസരമായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഹെൽത്ത് ഫെയറിന്റെ വിജയകരമായ നടത്തിപ്പിനായി രൂപീകരിച്ച കമ്മിറ്റി പ്രവർത്തനങ്ങൾ വിലയിരുത്തുകയും കൂടുതൽ ജനപങ്കാളിത്തം ഉറപ്പുവരുത്തുന്നതിനുവേണ്ടി പരിശ്രമിക്കുകയുമാണ് മലയാളി പ്രസ്, കൗൺസിൽ സെക്രട്ടറി ബ്ലെസൻ ഹൂസ്റ്റൺ അറിയിച്ച വാർത്ത.

കൂടുതൽ വിവരങ്ങൾക്ക് : പീറ്റർ കെ. തോമസ് : 281 300 0020, സാബു നൈനാൻ : 832 403 0512, നെൽസൺ ജോൺ : 832 520 9251


OUR SUPPORTERS
* BOOK O TRIP   * CEMAT AUTO SERVICES   * VINCENTEE DIAMONDS   * CROSS ISLAND REALTY ONE INC.   * BROOKHAVEN HEART   * EAST COST MORTGAGE   * FAMILY DENTAL CARE, Dr NINA PATEL   * GREEN POINT TRAVEL- SHAJI   * HEDGE BROKERAGE   * QUEENS NASSAU CARDIOLOGY & INTERNAL MEDICINE   * KERALA HOUSEBOAT   * LAKELAND CRUISES   * MODERN CABINETS   * PROFESSIONAL ACCOUNTING & TAX CONSULTING.INC.   * KERALA KITCHEN   * US INSURANCE AGENCY   * CANYON MORTGAGE   * VINOD KEARKE   * BHAGAT AUTO   * RELIANCE TITLE AGENCY   * SANGHOM WORLD TRAVEL   * SHRADDHA ADHVARYU- DENTAL CLINIC