സാംസ്‌കാരിക വിശേഷങ്ങള്‍

ജെറുശലേം തലസ്ഥാനമായി അംഗീകരിച്ച നടപടിയ്‌ക്കെതിരെ വിമര്‍ശനവുമായി പോപ്പും, ഇറാനും.

പി. പി. ചെറിയാൻ 2017-12-07 11:14:59am

സെന്റ് പീറ്റേഴ്സ് സ്ക്വയർ : ഇസ്രയേലിന്റെ തലസ്ഥാനം ജറുസലമിനെ അംഗീകരിച്ച അമേരിക്കൻ പ്രസിഡന്റിന്റെ നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി ഫ്രാൻസിസ് മാർപാപ്പയും ഇറാനും രംഗത്ത്.

ട്രംപ് ഭരണ കൂടത്തെ പരോക്ഷമായി വിമർശിച്ചും ആശങ്ക അറിയിച്ചുമാണ് സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ വീക്കിലി ഓഡിയൻസിനെ അഭിമുഖീകരിച്ചത്. ജറുസലം നഗരത്തെ സംബന്ധിച്ചു ഇസ്രയേലും പലസ്തീനും തമ്മിൽ നിലവിലുള്ള വ്യവസ്ഥകൾ ബഹുമാനിക്കപ്പെടേണ്ടതുണ്ടെന്നു മാർപാപ്പ അഭിപ്രായപ്പെട്ടു. തീരുമാനം രാജ്യാന്തര തലത്തിൽ ആശങ്കയുളവാക്കിയിട്ടുണ്ടെന്നും പ്രസിഡന്റ് പദവി ഏറ്റെടുത്തതിനുശേഷം കുടിയേറ്റം, കലാവസ്ഥാ വ്യതിയാനം തുടങ്ങിയ വിഷയങ്ങളിൽ ട്രംപ് സ്വീകരിച്ച നിലപാടുകൾക്ക് തുല്യമാണിതെന്നും വത്തിക്കാൻ അഭിപ്രായപ്പെട്ടു.

യഹൂദൻമാർക്കും, ക്രിസ്ത്യാനികൾക്കും, മുസ്‌ലിമുകൾക്കും ജറുസലം വിശുദ്ധ നഗരമാണ്. ഇവിടം സമാധാനമായിരിക്കണെന്നാണ് ആഗ്രഹിക്കുന്നത്. യുഎൻ പ്രമേയത്തിന് വിധേയമായി നിലവിലുള്ള ഒത്തു തീർപ്പ് വ്യവസ്ഥകൾ നിലനിൽക്കണമെന്ന്  മാർപാപ്പ പറഞ്ഞു. ഇതേ സമയം നിലവിലുള്ള  വ്യവസ്ഥകളിൽ നിന്നും ഒരു തരത്തിലുള്ള  മാറ്റവും അംഗീകരിക്കാനാവില്ലെന്ന് ഇറാൻ വ്യക്തമാക്കി. 

 യുഎസ് എംബസികൾക്ക് സുരക്ഷ ശക്തമാക്കി: സൈന്യത്തിന് ജാഗ്രതാ നിർദേശം

ജറുസലമിനെ ഇസ്രയേൽ തലസ്ഥാനമായി അംഗീകരിച്ച് പ്രഖ്യാപനം പുറത്തുവന്ന ഉടനെ മദ്ധ്യപൂർവ്വേഷ്യൻ രാജ്യങ്ങളിലെ യുഎസ് എംബസികളുടെ സുരക്ഷ ശക്തമാക്കുന്നതിനും ഏതു സാഹചര്യത്തെയും നേരിടുന്നതിനും സൈന്യത്തിന് ജാഗ്രതാ നിർദേശം നൽകി. മിഡിൽ ഈസ്റ്റ് – സെൻട്രൽ ഏഷ്യ രാജ്യങ്ങളിലെ അമേരിക്കൻ സൈന്യത്തിന്റെ ചുമതലയുള്ള യുഎസ് സെൻട്രൽ കമാണ്ടിനാണ് സുരക്ഷാ ചുമതല നൽകിയിരിക്കുന്നത്.

അമേരിക്കൻ എംബസികൾക്ക് പുറമെ യുഎസ് പൗരന്മാരുടെ സംരക്ഷണവും ഉറപ്പാക്കുന്നതിന് ആന്റി  ടെറ‌റിസം സെക്യൂരിറ്റി ടീം, യുഎസ് മറീൻ കോർപ്സ് എന്നിവർക്കും കർശനം നിർദേശം നൽകി.

യുഎസ് നാവിക ടാങ്കറുകൾ, ഷിപ്പുകൾ എന്നിവയിൽ ഇന്ധനം നിറച്ച് ഏതൊരു അടിയന്തിര സാഹചര്യത്തെയും നേരിടുന്നതിന് സുസജ്ജമായി രിക്കണമെന്നും പ്രസിഡന്റ് ട്രംപിന്റെ ‌തീരുമാനത്തെ സുപ്രസിദ്ധ ടെലിവിഷൻ ഇവാഞ്ചലിസ്റ്റ് ജോൺ ഹാഗി ഉൾപ്പെടെയുള്ള നിരവധി ഇവാഞ്ചലിസ്റ്റുകൾ സ്വാഗതം ചെയ്തു