സാംസ്‌കാരിക വിശേഷങ്ങള്‍

ടെക്‌സസ് ഗവര്‍ണ്ണറെ നേരിടാന്‍ ഡാളസ്സില്‍ നിന്നും വനിതാ ഷെറിഫ്

പി. പി. ചെറിയാൻ 2017-12-07 11:17:05am

ഡാലസ്: റിപ്പബ്ലിക്കൻ പാർട്ടിയുടെ ഏറ്റവും സുരക്ഷിതമായ സംസ്ഥാനം എന്നറിയപ്പെടുന്ന ടെക്സാസിൽ അടുത്തവർഷം നടക്കാനിരിക്കുന്ന ഗവർണർ  തിരഞ്ഞെടുപ്പിൽ നിലവിലുള്ള റിപ്പബ്ലിക്കൻ ഗവർണർ ഗ്രോഗ് എബട്ടിനെ നേരിടാൻ അരയും തലയും മുറുക്കി കൗണ്ടി വനിതാ ഷെറിഫ് ലുപ് വൾഡസ് രംഗത്ത്. 40 വർഷത്തെ സർവ്വീസുള്ള ലുപ് ഷെറിഫ് സ്ഥാനം രാജിവച്ചതിനുശേഷം ഗവർണർ സ്ഥാനാർത്ഥിയായി മത്സരിക്കുന്ന വിവരം ഔദ്യോഗീകമായി പ്രഖ്യാപിച്ചു

1990 നുശേഷം ഒരൊറ്റ ഡമോക്രാറ്റ് ഗവർണറേയും വിജയിപ്പിക്കാത്ത ടെക്സസിൽ ആദ്യമായാണ് ഹിസ്പാനിക്ക് വനിത, ഡെമോക്രാറ്റിക്ക് പാർട്ടി സ്ഥാനാർഥിയായി മത്സരത്തിനൊരുങ്ങുന്നത്.

70 വയസ് പ്രായമുള്ള ലുപ് അമേരിക്കയിലേക്ക് കുടിയേറി സാധാരണ ജോലിക്കാരിയായും, പട്ടാള സേവനമനുഷ്ഠിച്ചു, ഷെറിഫായും പ്രവർത്തിച്ചിരുന്നു. ടെക്സസിലെ ആദ്യ ഓപ്പൺ ലി ഗെ ഷെറിഫ് എന്ന ബഹുമതിയും ഇവർക്ക് ലഭിച്ചിട്ടുണ്ട്.

ലുപിനൊപ്പം ഡെമോക്രാറ്റിക്ക് സ്ഥാനാർത്ഥിത്വത്തിനു  വേണ്ടി രംഗത്തുള്ള ശക്തനായ എതിരാളി സാൻ അന്റോണിയൊ മുൻ മേയറും, ബറാക്ക് ഒബാമയുടെ ഹൗസിങ്ങ് സെക്രട്ടറിയുമായിരുന്ന ഊലിയൊ കാസ്ട്രൊയാണ്. ടെക്സസ് ഡെമോക്രാറ്റുകൾ മുൻതൂക്കം നൽകുന്ന സ്ഥാനാർത്ഥി ലുപാണെന്നാണ് ഭൂരിപക്ഷത്തിന്റേയും അഭിപ്രായം.