സാംസ്‌കാരിക വിശേഷങ്ങള്‍

ഹൂസ്റ്റണിലെ പ്രധാന സ്കൂൾ വിദ്യഭ്യാസ ജില്ലകൾക്ക് ജനുവരി 16 ന് അവധി

പി. പി. ചെറിയാൻ 2018-01-16 10:41:23am

ഹൂസ്റ്റൺ : ഹൂസ്റ്റണിലെ ഭൂരിഭാഗം ഐഎസ്ഡിയും ജനുവരി 16 ചൊവ്വാഴ്ച അടച്ചിടുമെന്ന് വിദ്യാഭ്യാസ ജില്ലാ അധികൃതർ അറിയിച്ചു

ചൊവ്വാഴ്ച രാവിലെ 3 മുതൽ ബുധനാഴ്ച രാവിലെ 6 വരെ നാഷണൽ വെതർ സർവ്വീസ് പുറപ്പെടുവിച്ച വിന്റർ വെതർ അഡ്‌വൈസറിയെ തുടർന്നാണ് വിദ്യാഭ്യാസ ജില്ലകൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

കാലാവസ്ഥ സൂക്ഷ്മ നിരീക്ഷണത്തിന് വിധേയമാക്കിയിരിക്കുകയാണെന്നും ചൊവ്വാഴ്ച രാവിലെ കുട്ടികൾ അതാത് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങളിൽ ഫോൺ ചെയ്തു വിവരം അറിയുകയോ വെബ്സൈറ്റ് പരിശോധിക്കുകയോ ചെയ്തിട്ടു വേണം സ്കൂളിലേക്കു പുറപ്പെടാൻ എന്നും അധികൃതർ നിർദേശിച്ചിട്ടുണ്ട്.