സാംസ്‌കാരിക വിശേഷങ്ങള്‍

ഡാളസ് കേരള അസ്സോസിയേഷന്‍ ടാക്‌സ് സെമിനാര്‍ ജനുവരി 20ന്

പി. പി. ചെറിയാൻ 2018-01-16 10:42:36am

ഗാർലന്റ് (ഡാലസ്) : കേരള അസോസിയേഷൻ ഓഫ് ഡാലസും ഇന്ത്യൻ കൾച്ചറല്‍ ആന്റ് എഡ്യൂക്കേഷൻ സെന്ററും സംയുക്തമായി ഡാലസിൽ സൗജന്യ ടാക്സ് സെമിനാർ സംഘടിപ്പിക്കുന്നു.

ജനുവരി 20 ശനിയാഴ്ച വൈകിട്ട് 3.30 മുതൽ കേരള അസോസിയേഷൻ കോൺഫറൻസ് ഹാളിൽ നടക്കുന്ന സെമിനാറിൽ പുതിയ ടാക്സ് നിയമങ്ങളെക്കുറിച്ചും അഫോഡബിൾ കെയർ ആക്റ്റിനെക്കുറിച്ചും വിദേശ വരുമാനം റിപ്പോർട്ടു ചെയ്യുന്നതിനെക്കുറിച്ചും വിശദമായി പ്രമുഖ സിപിഎ ഹരി പിള്ള സംസാരിക്കും.

സെമിനാറിൽ എല്ലാവരും വന്ന് സംബന്ധിക്കണമെന്ന് ജോർജ് ജോസഫ് വിലങ്ങോലിൽ, ഡാനിയേൽ കുന്നേൽ എന്നിവർ അഭ്യർത്ഥിച്ചു. കൂടുതൽ വിവരങ്ങൾക്ക്

Keralaassociationofdallas@gmail.com