സാംസ്‌കാരിക വിശേഷങ്ങള്‍

എക്കോയുടെ സാമൂഹ്യ ബോധവത്കരണ സെമിനാര്‍ ജനുവരി 20-ന് ശനിയാഴ്ച

ബിജു ചെറിയാന്‍ 2018-01-17 03:38:31am

ന്യൂയോര്‍ക്ക്: അമേരിക്കയിലെ ഇന്ത്യന്‍ സമൂഹത്തില്‍ പ്രത്യേകിച്ചും മലയാളി സാമൂഹ്യ മേഖലയില്‍ പൊതുജനോപകാരപ്രദമായ ഒട്ടനവധി പരിപാടികള്‍ ആസുത്രണം ചെയ്ത് സാമൂഹ്യ അവബോധവും, ബോധവത്കരണവും നടത്തിവരുന്ന എക്കോയുടെ (ECHO- Enhance Community Through Harmonious Outreach) ആഭിമുഖ്യത്തില്‍ ജനുവരി 20-നു ശനിയാഴ്ച ന്യൂയോര്‍ക്കില്‍ "ടാക്‌സ് പ്ലാനിംഗ് ആന്‍ഡ് എസ്റ്റേറ്റ് വര്‍ക്ക്‌ഷോപ്പ്' സെമിനാര്‍ നടത്തും.

ന്യൂയോര്‍ക്കിലെ ഫ്‌ളോറല്‍പാര്‍ക്കിലുള്ള ടൈസന്‍ സെന്ററില്‍ വച്ചു ഉച്ചകഴിഞ്ഞ് 3 മുതല്‍ നടക്കുന്ന സെമിനാറില്‍ പ്രസ്തുത മേഖലയിലെ പ്രശസ്തരും പ്രഗത്ഭരും പരിചയസമ്പന്നരുമായ രവി ബഡ്‌ലാനി സി.പി.എ, വിനോദ് ജി ഏബ്രഹാം സി.പി.എ, ഷാജു സാം ഇ.എ, എം.എസ് എന്നിവര്‍ വിവിധ വിഷയങ്ങളെ ആസ്പദമാക്കി സംസാരിക്കുന്നതാണ്.

2018 Tax Cuts and Job Acts, International Taxation, Foregin Assets Reporting, Income- Gift- Inheritance Taxes, Personal Tax Planning-എന്നീ പ്രധാന വിഷയങ്ങളെ സംബന്ധിച്ചുള്ള ബോധവത്കരണവും ചര്‍ച്ചകളും ഉണ്ടായിരിക്കും. ടാക്‌സ്- റിയല്‍എസ്റ്റേറ്റ് രംഗത്ത് കൃത്യമായ ദിശാബോധത്തോടെ മുന്നേറുവാന്‍ സഹായിക്കുന്ന സെമിനാറില്‍ ഏവരും പങ്കുചേര്‍ന്ന് വിജയിപ്പിക്കാന്‍ ഭാരവാഹികള്‍ അഭ്യര്‍ത്ഥിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഡോ. തോമസ് മാത്യു എം.ഡി (516 395 8523), ബിനു ചാക്കോ RRT, RPSGT (516 996 4611), കോപ്പാറ സാമുവേല്‍ എം.എസ് (516 993 1355), വര്‍ഗീസ് ജോണ്‍ സി.പി.എ (917 291 6444), കാര്‍ത്തിക് ധമ്മാ (646 552 9400), സാബു ലൂക്കോസ് എം.ബി.എ (516 902 4300).
www.echoforhelp.org
Venue and Time:
Tyson Center, 26 North Tyson Ave, Floral Park, NY 11001.
January 20, 2018 @ 3.00 PM.


OUR SUPPORTERS
* BOOK O TRIP   * CEMAT AUTO SERVICES   * VINCENTEE DIAMONDS   * CROSS ISLAND REALTY ONE INC.   * BROOKHAVEN HEART   * EAST COST MORTGAGE   * FAMILY DENTAL CARE, Dr NINA PATEL   * GREEN POINT TRAVEL- SHAJI   * HEDGE BROKERAGE   * QUEENS NASSAU CARDIOLOGY & INTERNAL MEDICINE   * KERALA HOUSEBOAT   * LAKELAND CRUISES   * MODERN CABINETS   * PROFESSIONAL ACCOUNTING & TAX CONSULTING.INC.   * KERALA KITCHEN   * US INSURANCE AGENCY   * CANYON MORTGAGE   * VINOD KEARKE   * BHAGAT AUTO   * RELIANCE TITLE AGENCY   * SANGHOM WORLD TRAVEL   * SHRADDHA ADHVARYU- DENTAL CLINIC