സാംസ്‌കാരിക വിശേഷങ്ങള്‍

ഡാലസ് കേരള അസോസിയേഷന്‍ വാര്‍ഷിക പൊതുയോഗം ഫെബ്രുവരി 10 ന്

പി. പി. ചെറിയാൻ 2018-02-10 08:04:27am

ഗാര്‍ലന്റ് (ഡാലസ്) : കേരള അസോസിയേഷന്‍ ഓഫ് ഡാലസ് വാര്‍ഷിക പൊതുസമ്മേളനം ഫെബ്രുവരി 10 ശനിയാഴ്ച വൈകിട്ടു 3.30 ന് ബെല്‍റ്റ്‌ലൈന്‍ റോഡിലുള്ള ഇന്ത്യ കള്‍ച്ചറല്‍ ആന്‍ഡ് എഡ്യുക്കേഷന്‍ കോണ്‍ഫറന്‍സ് ഹാളില്‍ ചേരുന്നതാണെന്നു സെക്രട്ടറി ഡാനിയേല്‍ കുന്നേല്‍ അറിയിച്ചു. 

2017 വാര്‍ഷിക റിപ്പോര്‍ട്ട്, കണക്ക്, 2018 ബജറ്റ്, 2018 ലെ വിവിധ പരിപാടികള്‍ തുടങ്ങിയവയെക്കുറിച്ചു ചര്‍ച്ചകളും അംഗങ്ങളുടെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരവും വാര്‍ഷിക പൊതുയോഗത്തില്‍ ഉണ്ടായിരിക്കും.എല്ലാ അംഗങ്ങളും പൊതുയോഗത്തില്‍ വന്നു പങ്കെടുക്കണമെന്നു സെക്രട്ടറി അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 469 274 3456 എന്ന നമ്പറില്‍ സെക്രട്ടറിയുമായി ബന്ധപ്പെടേണ്ടതാണ്.