സാംസ്‌കാരിക വിശേഷങ്ങള്‍

കുടുംബ കലഹം അന്വേഷിക്കാനെത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ വെടിയേറ്റു മരിച്ചു

പി. പി. ചെറിയാൻ 2018-02-12 01:17:32pm

ഒഹായൊ : കൊളംബസിനു സമീപമുള്ള സിറ്റിയിലെ അപ്പാർട്ട്മെന്റിൽ കുടുംബ കലഹം നടക്കുന്നുവെന്നു സന്ദേശം ലഭിച്ചതിനെ തുടർന്ന് അന്വേഷിക്കാനെത്തിയ 2 ഒഹായൊ പൊലീസ് ഉദ്യോഗസ്ഥർ വെടിയേറ്റു മരിച്ചതായി വെസ്റ്റർവില്ല പൊലീസ് ചീഫ് ജൊ മൊർബിസ്റ്റർ അറിയിച്ചു.ഫെബ്രുവരി 10നു ശനിയാഴ്ച വൈകിട്ടാണു സംഭവം.

എറിക്ക് ജൊറിങ്ങ് (39) ആന്റണി മൊറല്ലി (54) എന്നീ ഓഫിസർമാരാണ് ക്വന്റിൻ ലാമാർ സ്മിത്ത് (30) എന്ന പ്രതിയുടെ വെടിയേറ്റു മരിച്ചത്. പൊലീസ് തിരിച്ചു വെടിവച്ചതിനെ തുടർന്ന് ഗുരുതരമായി പരുക്കേറ്റ സ്മിത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ ആരോഗ്യ നിലയെക്കുറിച്ചുള്ള വിശദവിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.

പ്രതി സ്മിത്തും ഭാര്യ കാൻഡസും ഒരു പെൺകുട്ടിയുമായാണ് ടൗൺ ഹൗസിൽ താമസിച്ചിരുന്നത്. ഭാര്യ കാൻഡസ് ഉച്ചയോടെ 911 വിളിച്ചു സഹായമഭ്യർത്ഥിച്ചു. ഉടനെ സംഭവ സ്ഥലത്തെത്തിയ പൊലീസിനോട് അകത്തു പ്രവേശിക്കരുതെന്ന് കാൻഡസ് കരഞ്ഞു പറഞ്ഞതായി പൊലീസ് പറയുന്നു. പൊലീസ് തിരിച്ചു പോകാൻ തയ്യാറെടുക്കുന്നതിനിടയിലാണ് പ്രതി സ്മിത്ത് പൊലീസിനു നേരെ നിറയൊഴിച്ചത്.

16 വർഷം സർവീസുള്ള എറിക്ക് (39) സംഭവ സ്ഥലത്തും 29 വർഷം സർവ്വീസുള്ള ആന്റണി (64) ഒഹായൊ സ്റ്റേറ്റ്  യൂണിവേഴ്സിറ്റി വെക്സനർ മെഡിക്കൽ സെന്ററിലുമാണ് മരിച്ചത്. പ്രതി സ്മിത്ത് 2009 ൽ നാലു വർഷത്തെ ജയിൽ ശിക്ഷണമനുഭവിച്ചിട്ടുണ്ട്. ഈ ആഴ്ചയിൽ അഞ്ചു പൊലീസ് ഉദ്യോഗസ്ഥരാണ് ഡ്യൂട്ടിക്കിടയിൽ വെടിയേറ്റു മരിച്ചത്. എൽപാസൊ (1), അറ്റ്ലാന്റ (1) റിച്ചർഡ്സൺ (1) ഒഹായൊ (2).

 


OUR SUPPORTERS
* BOOK O TRIP   * CEMAT AUTO SERVICES   * VINCENTEE DIAMONDS   * CROSS ISLAND REALTY ONE INC.   * BROOKHAVEN HEART   * EAST COST MORTGAGE   * FAMILY DENTAL CARE, Dr NINA PATEL   * GREEN POINT TRAVEL- SHAJI   * HEDGE BROKERAGE   * QUEENS NASSAU CARDIOLOGY & INTERNAL MEDICINE   * KERALA HOUSEBOAT   * LAKELAND CRUISES   * MODERN CABINETS   * PROFESSIONAL ACCOUNTING & TAX CONSULTING.INC.   * KERALA KITCHEN   * US INSURANCE AGENCY   * CANYON MORTGAGE   * VINOD KEARKE   * BHAGAT AUTO   * RELIANCE TITLE AGENCY   * SANGHOM WORLD TRAVEL   * SHRADDHA ADHVARYU- DENTAL CLINIC