സാംസ്‌കാരിക വിശേഷങ്ങള്‍

രവി രഘ്ബീറിനെ തിരിച്ചയയ്ക്കല്‍- മാര്‍ച്ച് 15വരെ താല്‍ക്കാലിക സ്റ്റേ

പി. പി. ചെറിയാൻ 2018-02-12 01:19:46pm

ന്യൂയോർക്ക് : ഇമ്മിഗ്രേഷൻ റൈറ്റ്സ് ലീഡർ രവി രഘ്ബീറിനെ മാർച്ച് 15 വരെ അമേരിക്കയിൽ നിന്നും തിരിച്ചയ്ക്കരുതെന്ന് ഫെഡറൽ കോടതി ഉത്തരവിട്ടു. ഫെബ്രുവരി 10 ശനിയാഴ്ച രവിയെ നാടു കടത്തുന്നതിന് ഇമ്മിഗ്രേഷൻ അധികൃതർ നടപടി സ്വീകരിച്ചുവരികയായിരുന്നു.

ഇതിനു ഏതാനും മണിക്കൂർ മുമ്പ് ഫെഡറൽ ഗവൺമെന്റിനെതിരെ ഫസ്റ്റ് അമന്റ്മെന്റ് ആനുകൂല്യം  നിഷേധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ഫയൽ ചെയ്ത കേസ്സിലായിരുന്നു താൽക്കാലിക സ്റ്റേ.

അമേരിക്കയിൽ താമസിക്കുന്ന നിരവധി പേർ ഡിപോർട്ടേഷൻ ഭീഷണിയിൽ കഴിയുന്നു. ഇവർക്ക് നീതി ലഭിക്കുന്നതിന് ശബ്ദമുയർത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു രവി പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. രവിയുടെ ഡിപോർട്ടേഷൻ താൽക്കാലികമായി തടഞ്ഞതിൽ ന്യുയോർക്ക് മേയർ ഡി. ബ്ലാസിയെ സന്തുഷ്ടി പ്രകടിപ്പിച്ചു.

ന്യൂയോർക്ക് സിറ്റിയുടെ തന്നെ അഭിമാനമായ രവിക്കെതിരെ ഇമ്മിഗ്രേഷൻ അധികൃതർ സ്വീകരിച്ച നടപടിക്കെതിരെ ന്യൂയോർക്ക് മേയർ പരസ്യമായി രംഗത്തെത്തിയിരുന്നു. 27 വർഷം അമേരിക്കയിൽ താമസിച്ച രവിയുടെ ഭാര്യയും മക്കളും അമേരിക്കൻ പൗരത്വമുള്ളവരാണ്. രവിക്ക് അനുകൂലമായി ന്യുയോർക്കിൽ നൂറുകണക്കിനാളുകൾ പങ്കെടുത്ത റാലിയും സംഘടിപ്പിച്ചു.