സാംസ്‌കാരിക വിശേഷങ്ങള്‍

ജോസ് ജോണ്‍ മറ്റം (73 ) കാനഡായിലെ മോണ്‍ട്രിയാലില്‍ നിര്യാതനായി

ജെയ്‌സണ്‍ മാത്യു 2018-02-12 01:21:16pm

മോണ്‍ട്രിയാല്‍ : കോട്ടയം കിടങ്ങൂര്‍ സ്വദേശി മറ്റത്തില്‍ ജോസ് ജോണ്‍ (73 ) കാനഡായിലെ മോണ്‍ട്രിയാലിലുള്ള വെസ്റ്റ് ഐലന്‍ഡ് പാലേറ്റിവ് കെയര്‍ സെന്ററില്‍ ഫെബ്രുവരി 10 ശനിയാഴ്ച നിര്യാതനായി.

ഇന്ത്യന്‍ എയര്‍ ഫോഴ്‌സില്‍ സേവനമനുഷ്ടിച്ച ജോസ് 1971 -ലാണ് കാനഡായിലെത്തിയത് . പിന്നീട് 40 വര്‍ഷത്തോളം റോള്‍സ് റോയ്സ് ഉദ്യോഗസ്ഥനായിരുന്നു.

ലൂസി കണ്ടാരപ്പള്ളില്‍ (കളരിക്കല്‍) ആണ് ഭാര്യ. ജോണ്‍ മറ്റം (മോണ്‍ട്രിയാല്‍ ), മേരി ആന്‍ (സെന്റ് ലൂയിസ്) എന്നിവര്‍ മക്കളാണ് . സിജോ മുണ്ടപ്ലാക്കില്‍ (സെന്റ് ലൂയിസ്) ജാമാതാവും, ജയ്ഡന്‍ , മെയ്സണ്‍ എന്നിവര്‍ കൊച്ചു മക്കളുമാണ് . 

സഹോദരങ്ങള്‍: മാത്യു (ഫ്‌ലോറിഡ), ത്രേസിയാമ്മ (കേരളം), പരേതരായ അമ്മിണി , മേരി , തോമസ് .

ഫെബ്രുവരി 18 ഞായറാഴ്ച വൈകുന്നേരം 5 .30 മുതല്‍ 9 മണി വരെ Yves-Legare Funeral home (1350 Autoroute 13, Laval, Quebec, H7X 3W) - മൃതശരീരം പൊതുദര്‍ശനത്തിന് വെയ്ക്കുന്നതാണ് . 7 .30 - ന് ഒപ്പീസും മറ്റ് മരണാനന്തര ശുശ്രൂഷകളും ഉണ്ടായിരിക്കും. 

ഫെബ്രുവരി 19 തിങ്കളാഴ്ച രാവിലെ 11 മണിക്ക് Holy Name of Jesus Catholic Church (899 Chomedey Blvd, Laval, Quebec, H7V 2X1)- ല്‍ ദിവ്യബലിയും തുടര്‍ന്ന് സംസ്‌കാരവും.


OUR SUPPORTERS
* BOOK O TRIP   * CEMAT AUTO SERVICES   * VINCENTEE DIAMONDS   * CROSS ISLAND REALTY ONE INC.   * BROOKHAVEN HEART   * EAST COST MORTGAGE   * FAMILY DENTAL CARE, Dr NINA PATEL   * GREEN POINT TRAVEL- SHAJI   * HEDGE BROKERAGE   * QUEENS NASSAU CARDIOLOGY & INTERNAL MEDICINE   * KERALA HOUSEBOAT   * LAKELAND CRUISES   * MODERN CABINETS   * PROFESSIONAL ACCOUNTING & TAX CONSULTING.INC.   * KERALA KITCHEN   * US INSURANCE AGENCY   * CANYON MORTGAGE   * VINOD KEARKE   * BHAGAT AUTO   * RELIANCE TITLE AGENCY   * SANGHOM WORLD TRAVEL   * SHRADDHA ADHVARYU- DENTAL CLINIC