സാംസ്‌കാരിക വിശേഷങ്ങള്‍

ഗീതാ ജോര്‍ജ് ഫൊക്കാന കലിഫോര്‍ണിയ റീജിയണല്‍ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി

ജോയിച്ചന്‍ പുതുക്കുളം 2018-02-13 01:47:02pm

കലിഫോർണിയ: അമേരിക്കന്‍ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ 2018–20 കാലയളവില്‍ ഫൊക്കാനയെ നയിക്കാന്‍ പുതിയ നേതൃത്വം. കലിഫോര്‍ണിയ റീജിയൻ വൈസ് പ്രസിഡന്റായി മത്സരിക്കാന്‍ കലിഫോര്‍ണിയയിലെ കരുത്തുറ്റ വനിതാ നേതാവ് ഗീതാ ജോര്‍ജ്. നിലവില്‍ ഫൊക്കാനയുടെ റീജിയണല്‍ വൈസ് പ്രസിഡന്റായ ഗീതാ ജോര്‍ജ് ഒരു തവണ കൂടി രംഗത്തിറങ്ങുകയാണ്.

നിരവധി സാമൂഹ്യ സംഘടനാ പ്രവര്‍ത്തനങ്ങളിലൂടെ അമേരിക്കന്‍ മലയാളികളുടെ ശ്രദ്ധ പിടിച്ചു പറ്റിയ നേതാവാണ് ഗീതാ ജോര്‍ജ്. മാവേലിക്കര സ്വദേശി ഗീത തിരുവനന്തപുരം എന്‍ജിനീയറിങ് കോളജില്‍ പഠിക്കുന്ന കാലം മുതല്‍ സാമൂഹിക സാംസ്കാരിക രംഗംങ്ങളില്‍ സജീവമായിരുന്നു. അമേരിക്കയില്‍ എത്തിയ ശേഷം പ്രധാനമായും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനം ആയിരുന്നു.

വനിതാ (Indian American association of women) ചാരിറ്റി സംഘടനയുടെ പ്രസിഡന്റായി പ്രവര്‍ത്തിച്ചു. ഇപ്പോള്‍ വനിതയുടെ ട്രഷറര്‍ മലയാളി അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കയുടെ (MANCA) പ്രസിഡന്റ് ,CETA CA ( College of Engineering Trivandrum Alumini Association CAlifornia Chapter) അലുമിനി അസോസിയേഷന്‍ സ്ഥാപക പ്രസിഡന്റ് , കലിഫോര്‍ണിയ ലിറ്റററി അസോസിയേഷന്‍ ഓഫ് മലയാളീസ് (CALAM ) സെക്രട്ടറി , ഫൊക്കാനാ 2000 കണ്‍വന്‍ഷന്‍ ഡയറക്ടര്‍,തുടങ്ങി സംഘടനാ പ്രവര്‍ത്തനങ്ങളില്‍ പ്രവര്‍ത്തന മികവും ഔദ്യോഗിക രംഗത്തു തിളക്കമാര്‍ന്ന പ്രവര്‍ത്തന വിജയവും കൈമുതലാക്കിയാണ് ഫൊക്കാനയുടെ റീജിയണല്‍ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി ഗീതാ ജോര്‍ജ് മത്സരിക്കുന്നത്. ഇപ്പോള്‍ President of Fremont Warm Springs Sunrise Rotary ,Principal Engineer at Juniper Networks,US Patents in Computer Engineering field പ്രവര്‍ത്തനങ്ങളില്‍ ഏവര്‍ക്കും മാതൃകയായ പ്രവര്‍ത്തനം കാഴ്ചവച്ചു മുന്നോട്ടു നീങ്ങുന്നു.


OUR SUPPORTERS
* BOOK O TRIP   * CEMAT AUTO SERVICES   * VINCENTEE DIAMONDS   * CROSS ISLAND REALTY ONE INC.   * BROOKHAVEN HEART   * EAST COST MORTGAGE   * FAMILY DENTAL CARE, Dr NINA PATEL   * GREEN POINT TRAVEL- SHAJI   * HEDGE BROKERAGE   * QUEENS NASSAU CARDIOLOGY & INTERNAL MEDICINE   * KERALA HOUSEBOAT   * LAKELAND CRUISES   * MODERN CABINETS   * PROFESSIONAL ACCOUNTING & TAX CONSULTING.INC.   * KERALA KITCHEN   * US INSURANCE AGENCY   * CANYON MORTGAGE   * VINOD KEARKE   * BHAGAT AUTO   * RELIANCE TITLE AGENCY   * SANGHOM WORLD TRAVEL   * SHRADDHA ADHVARYU- DENTAL CLINIC