സാംസ്‌കാരിക വിശേഷങ്ങള്‍

കല : സോദരന്‍ വര്‍ഗീസും ജോസഫ് ജോസഫും ഭാരവാഹികള്‍

സാന്റി പ്രസാദ് 2018-02-14 05:18:23am

ലോസ് ആഞ്ചെലെസ്: ലോസ് ആഞ്ചലസിലെ മലയാളി സംഘടനയായ 'കല' യുടെ പ്രസിഡണ്ടായി സോദരന്‍ വര്ഗീസിനേയും സെക്രട്ടറിയായി ജോസഫ് പി ജോസഫിനെയും തിരഞ്ഞെടുത്തു. ശനിയാഴ്ച ലോസ് ആഞ്ചെലെസില്‍ ചേര്‍ന്ന കലയുടെ വാര്‍ഷിക യോഗമാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. ട്രഷററായി സണ്ണി നടുവിലക്കൂടിനെയും ഓഡിറ്ററായി ആനന്ദ് കുഴിമറ്റത്തിലിനെയും തിരഞ്ഞെടുത്ത യോഗം ഭരണ നിര്‍വഹണത്തിനായി പത്തുപേരടങ്ങിയ ഭരണ സമിതിയെയും തിരഞ്ഞെടുത്തു. സോദരന്‍ വര്‍ഗീസ് സ്വാഗതവും ജോസഫ് നന്ദിയും പറഞ്ഞു. സേവ്യര്‍ പടയാട്ടിയുടെ നേതൃത്വത്തിലായിരുന്നു തിരെഞ്ഞെടുപ്പ് ക്രമീകരണങ്ങള്‍ .