സാംസ്‌കാരിക വിശേഷങ്ങള്‍

പെന്തക്കോസ്ത് കോൺഫ്രൻസ്: സഹോദരി സമ്മേളനം ഒരുക്കങ്ങൾ പുരോഗമിക്കുന്നു.

നിബു വെള്ളവന്താനം (നാഷണൽ മീഡിയ കോർഡിനേറ്റർ) 2018-02-14 12:50:47pm

ന്യുയോർക്ക്: ജൂലൈ മാസം 5 മുതൽ 8 വരെ ബോസ്റ്റണിന് സമീപം സ്പ്രിങ്ങ് ഫീൽഡ് മാസ് മ്യൂച്ചൽ കൺവൻഷൻ സെന്ററിൽ വെച്ച് നടത്തപ്പെടുന്ന 36 മത് നോർത്തമേരിക്കൻ മലയാളി പെന്തക്കോസ്ത് കോൺഫ്രൻസിനോടനുബദ്ധിച്ചുള്ള സഹോദരി സമ്മേളനങ്ങളുടെ ഒരുക്കങ്ങൾ പുരോഗമിക്കുന്നു.

നാഷണൽ വുമൺസ് കോർഡിനേറ്റർ സിസ്റ്റർ ആശ ഡാനിയേലിന്റയും ലോക്കൽ കോർഡിനേറ്റേഴ്സ് സിസ്റ്റർ സൂസൻ ജോൺസണിന്റെയും സിസ്റ്റർ സുജ ഇടിക്കുളയുടെയും നേത്യത്വത്തിൽ ക്രമീകരിക്കപ്പെടുന്ന പ്രത്യേക സെക്ഷനുകളിൽ അമേരിക്കയുടെ വിവിധ സ്റ്റേറ്റുകളിൽ നിന്നുമുള്ള 15 ൽ പരം സഹോദരിമാർ  പ്രാർത്ഥനയോടും ഐക്യതയോടും ആദ്യാവസാനം നടത്തപ്പെടുന്ന പ്രോഗ്രാമുകളുടെ ചുമതലകൾ ഏറ്റെടുത്ത് പ്രവർത്തിക്കും. 

മുൻ വർഷങ്ങളിൽ ക്രമീകരിക്കപ്പെട്ടതായ യോഗങ്ങൾക്ക് പുറമേ സാമുഹ്യ സേവന രംഗത്തും വ്യത്യസ്ത തൊഴിൽ മേഖലയിലും വളരെയധികം പ്രയോജനപ്പെട്ടുകൊണ്ടിരിക്കുന്നവർക്കായി പ്രത്യേക സമ്മേളനങ്ങളും ക്രമീകരിച്ചുകൊണ്ടിരിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.

ദൈവവചനം ശക്തമായി സംസാരിക്കുവാനും ജീവിത അനുഭവങ്ങൾ പങ്കുവെയ്ക്കുന്നതിനുമായി സ്വദേശത്തു നിന്നും വിദേശത്ത് നിന്നും സഹോദരിമാർ അതിഥി പ്രാസംഗികരായി എത്തിച്ചേരും. പ്രൊഫ.മായ ശിവകുമാർ , സിസ്റ്റർ സിസി ബാബു ജോൺ, സിസ്റ്റർ ജെസി സാജു മാത്യൂ തുടങ്ങിയവർ സമ്മേളനത്തിൽ പങ്കെടുക്കുന്നത് കടന്നു വരുന്നവർക്ക് ആത്മീയ അനുഗ്രഹങ്ങൾക്ക് കാരണമായിത്തീരും.

കോൺഫൻസിന്റെ നാഷണൽ കൺവീനർ റവ. ബഥേൽ ജോൺസൺ, നാഷണൽ സെക്രട്ടറി ബ്രദർ വെസ്ളി മാത്യു, നാഷണൽ ട്രഷറാർ ബ്രദർ ബാബുക്കുട്ടി ജോർജ്, നാഷണൽ യൂത്ത് കോർഡിനേറ്റർ ബ്രദർ ഷോണി തോമസ്, കോൺഫ്രൻസ് കോർഡിനേറ്റർ പാസ്റ്റർ ഡോ. തോമസ് ഇടിക്കുള തുടങ്ങിയവരുടെ നേതൃത്വത്തിൽ വിപുലമായ ക്രമീകരണങ്ങളാണ് കോൺഫ്രൻസിനോടനുബദ്ധിച്ച് നടന്നുവരുന്നത്.സഹോദരി സമ്മേളനങ്ങളെക്കുറിച്ചും രജിസ്ട്രേഷനെക്കുറിച്ചും കൂടുതൽ അറിയുവാൻ പി.സി.എൻ.എ.കെ വെബ്സൈറ്റിൽ ആദ്യമായി സഹോദരിമാർക്കായി തയ്യാറാക്കപ്പെട്ടിരിക്കുന്ന വെബ് സൈറ്റ് സന്ദർശിക്കുക: www.pcnak2018.org