സാംസ്‌കാരിക വിശേഷങ്ങള്‍

വ്യത്യസ്തങ്ങളായ പരിപാടികളുമായി ഏഷ്യാനെറ്റ് യൂ.എസ്. റൗണ്ടപ്പ് ഈയാഴ്ച്ച

വിനോദ് കൊണ്ടൂര്‍ ഡേവിഡ് 2018-02-17 03:03:08am

ന്യൂയോര്‍ക്ക്: ലോക മലയാളികളുടെ സ്വന്തം ഏഷ്യ നെറ്റ് ചാനലില്‍ എല്ലാ ശനിയാഴ്ച്ചയും രാവിലെ 8 മണിക്ക് (ന്യൂയോര്‍ക്ക് സമയം/ഈ.എസ്.ടി.) സംപ്രേഷണം ചെയ്യുന്ന ഏഷ്യാനെറ്റ് യൂ.എസ്. റൗണ്ടപ്പില്‍ ഈയാഴ്ച്ച, വളരെ വ്യത്യസ്തങ്ങളായ നോര്‍ത്ത് അമേരിക്കന്‍ വിശേഷങ്ങളുമായെത്തുകയാണ്.

സൂപ്പര്‍ ബൗള്‍ വിജയികളായ ഈഗിള്‍ ടീമിന് ഫിലാഡല്‍ഫിയയില്‍ നല്‍കിയ 10 ലക്ഷം പേര്‍ പങ്കെടുത്ത സ്വീകരണം, 8 മണിക്കൂര്‍ തുടര്‍ച്ചയായി പ്രസംഗിച്ചു റെക്കോര്‍ഡ് നേടിയ ജനപ്രതിനിധിയായ നാന്‍സി ഫെലോസിയുടെ പ്രകടനം, ഹോളിവുഡ് െ്രെകം ത്രില്ലര്‍ മൂവി 'ലുക്കിങ് ഗ്ലാസ്' വിശേഷങ്ങള്‍ എന്നീ പ്രോഗ്രാമുകളാണ് ഈ ആഴ്ചയിലെ ഹൈലൈറ്റ്‌സ്.

കൂടാതെ കമ്മ്യൂണിറ്റി റൗണ്ടപ്പില്‍ മലയാളികളുടെ കൂട്ടായ്മ നടത്തുന്ന ജീവകാരുണ്യ പദ്ധതി "പ്രൊജക്റ്റ് ഷൈന്‍" , െ്രെടസ്‌റ്റേറ്റ് കേരളാ ഫോറത്തിന്റെ പ്രവര്‍ത്തനോത്ഘാടനം എന്നിവയും ഉള്‍പ്പെടുത്തിയിരിക്കുന്നു.

ഈ എപ്പിസോഡിന്റെ അവതാരകന്‍, ഏഷ്യാനെറ്റ് യൂ.എസ്. എ. യുടെ എക്‌സിക്യുട്ടീവ് എഡിറ്റര്‍ കൃഷ്ണ കിഷോറാണ്. എക്കാലത്തും അമേരിക്കയിലെ ആഴ്ച്ച വിശേഷങ്ങളുമായി എത്തുന്ന ഏഷ്യാനെറ്റ് യൂ.സ്. റൗണ്ടപ്പിന്റെ ഈയാഴ്ച്ചയിലെ എപ്പിസോഡും പുതുമകള്‍ നിറഞ്ഞതായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: യൂ.എസ്. പ്രോഗ്രാം ഡയറക്ടര്‍ രാജു പള്ളത്ത് 732 429 9529.


OUR SUPPORTERS
* BOOK O TRIP   * CEMAT AUTO SERVICES   * VINCENTEE DIAMONDS   * CROSS ISLAND REALTY ONE INC.   * BROOKHAVEN HEART   * EAST COST MORTGAGE   * FAMILY DENTAL CARE, Dr NINA PATEL   * GREEN POINT TRAVEL- SHAJI   * HEDGE BROKERAGE   * QUEENS NASSAU CARDIOLOGY & INTERNAL MEDICINE   * KERALA HOUSEBOAT   * LAKELAND CRUISES   * MODERN CABINETS   * PROFESSIONAL ACCOUNTING & TAX CONSULTING.INC.   * KERALA KITCHEN   * US INSURANCE AGENCY   * CANYON MORTGAGE   * VINOD KEARKE   * BHAGAT AUTO   * RELIANCE TITLE AGENCY   * SANGHOM WORLD TRAVEL   * SHRADDHA ADHVARYU- DENTAL CLINIC