സാംസ്‌കാരിക വിശേഷങ്ങള്‍

ജോണ്‍ വര്‍ഗീസ് (സലീം) വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് ചെയര്‍മാന്‍

2018-02-17 03:03:48am

പാരമ്പര്യത്തിലും പ്രവര്‍ത്തന മികവിലും അമേരിക്കയിലെ മലയാളി സംഘടനകളില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ 2018-ലെ ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് ചെയര്‍മാന്‍ ആയി ജോണ്‍ സി. വര്‍ഗീസ് (സലീം) ചുമതലയേറ്റു. 2017-ലേയും 2018-ലേയും പ്രവര്‍ത്തക സമിതികളുടെ സംയുക്ത യോഗം പുതിയ ചെയര്‍മാനെ സസന്തോഷം സ്വാഗതം ചെയ്തു.

അസോസിയേഷന്റെ സെക്രട്ടറി, പ്രസിഡന്റ് തുടങ്ങിയ എല്ലാ പദവികളും ഇതിനോടകം വിജയകരമായി നിര്‍വഹിച്ചിട്ടുള്ള സലീമിന്റെ ചെയര്‍മാന്‍ എന്ന നിലയിലുള്ള നേതൃത്വം സംഘടനെ പൂര്‍വ്വാധികം പ്രവര്‍ത്തനോന്മുഖമാക്കുമെന്നു കമ്മിറ്റി അംഗങ്ങള്‍ അഭിപ്രായപ്പെട്ടു. അറുനൂറിലേറെ ലൈഫ് മെമ്പേഴ്‌സും, അതിലധികം ആനുവല്‍ മെമ്പേഴ്‌സുമുള്ള ഈ സംഘടനയുടെ എല്ലാ പ്രവര്‍ത്തനങ്ങളും സുതാര്യമായിരിക്കണമെന്നും, ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് ചെയര്‍മാന്‍ എന്ന ചുമതല ഏറ്റെടുത്തുകൊണ്ട് സലീം നിര്‍ദേശിച്ചു.

പ്രാദേശിക സംഘടനകളില്‍ മാത്രമല്ല, ദേശീയ സംഘടനകളിലും കാര്യക്ഷമമായ നേതൃപാടവം തെളിയിച്ചിട്ടുള്ള ജോണ്‍ സി. വര്‍ഗീസ് (സലീം) നിസ്വാര്‍ത്ഥമായ സാമൂഹ്യ പ്രവര്‍ത്തനത്തിന്റെ ഉത്തമ മാതൃകയാണ്.

2020-ല്‍ ഫോമാ കണ്‍വന്‍ഷന്‍ ന്യൂയോര്‍ക്കില്‍ നടത്താന്‍ നേതൃത്വമേറ്റെടുത്ത്, പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ജോണ്‍ വര്‍ഗീസിന് എല്ലാവിധ പിന്തുണയും ജാതി മത, കക്ഷി രാഷ്ട്രീയ ഭേദം കൂടാതെ യോഗാംഗങ്ങള്‍ ആവേശപൂര്‍വ്വം വാഗ്ദാനം ചെയ്തു.

യോഗത്തില്‍ പ്രസിഡന്റ് ആന്റോ വര്‍ക്കി, സെക്രട്ടറി ലിജോ ജോണ്‍, ട്രഷറര്‍ ബിപിന്‍ ദിവാകരന്‍, വൈസ് പ്രസിഡന്റ് ശ്രീകുമാര്‍ ഉണ്ണിത്താന്‍, മുന്‍ പ്രസിഡന്റുമാരായ ടെറടന്‍സണ്‍ തോമസ്, ജെ. മാത്യൂസ്, തോമസ് കോശി, ഫിലിപ്പ് ജോര്‍ജ്, കൊച്ചുമ്മന്‍ ജേക്കബ്, എം.വി. ചാക്കോ, കെ.ജെ. ഗ്രിഗറി, ജനാര്‍ദ്ദനന്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു.