സാംസ്‌കാരിക വിശേഷങ്ങള്‍

"പ്രവാസിയുടെ രാഷ്ടീയ പ്രവേശന വിളംബരം” കാലഘട്ടത്തിന്റെ ആവിശ്യം: കുര്യൻ പ്രക്കാനം

2018-02-17 03:07:23am

പ്രവാസിയുടെ രാഷ്ടീയ പ്രവേശന വിളംബരം” കാലഘട്ടത്തിന്റെ ആവിശ്യം – കേരളത്തിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലും എല്ലാ ജാതി മത വിഭാജങ്ങള്‍ക്കും , സംഘടനകള്‍ക്കും സീറ്റുകള്‍ സംവരണം ചെയ്തു കൊടുത്തിരിക്കുകയാണല്ലോ, നമ്മള്‍ പ്രവാസികള്‍ രാജ്യത്തിന്‍റെ സമ്പത്ത് വ്യവസ്ഥയില്‍ മാത്രമല്ല , രാഷ്ട്രീയ പാര്‍ട്ടികളുടെ സാമ്പത്തിക സംഭരണത്തിലും മുഖ്യ പങ്കാളികള്‍ ആണല്ലോ ? വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ സജീവമായി രാപകല്‍ പ്രവര്‍ത്തിച്ചവര്‍ ആണ് നമ്മളില്‍ ഒട്ടുമിക്ക പ്രവാസികളും. എന്നാല്‍ പ്രവാസത്തില്‍ പോകുന്നതോടെ നമ്മെ മുഖ്യ രാഷ്ട്രീയ ധാരയില്‍ നിന്ന് അകറ്റി കേവലം “നാട്ടില്‍ വിരുന്നുകാരും” ” വിദേശത്ത് സ്വീകരണക്കാരും” ആക്കി എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും മാറ്റിയിരിക്കുന്നു. പ്രവാസികള്‍ക്കായി (പ്രവാസത്തില്‍ ഇരിക്കുന്നവര്‍ക്ക്) ഒരു പഞ്ചായത്ത് സീറ്റുപോലും ഒരു രാഷ്ട്രീയ പാര്‍ട്ടിയും നീക്കി വെച്ചിട്ടില്ല എന്നുള്ളപ്രശ്നമാണ് ഉയര്‍ത്താന്‍ ശ്രമിക്കുന്നത്. അതിനു എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും തയ്യാറാകണം. തീര്ച്ചയായും പ്രവാസികളുടെ വോട്ടവകാശം ഉള്‍പ്പെടെ നിരവധി ആവിശ്യങ്ങള്‍ നമുക്ക് ഉണ്ട്. അവയെല്ലാം സര്‍ക്കാര്‍ തലത്തില്‍ പരിഹരിക്ക പേടെണ്ടതാണ് എന്നാല്‍ പ്രവാസികളുടെ രാഷ്ട്രീയ പ്രവേശനത്തിനു കേവലം കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ ഒന്നു മനസ് വച്ചാല്‍‌മതി. ഇതിനായി എല്ലാ പ്രവാസികളും അവരവരുടെ പ്രസ്ഥാനങ്ങളില്‍ ശ്രമിച്ചാല്‍ പണ്ട് നടന്ന “ക്ഷേത്ര പ്രവേശന വിളംബരം” പോലെ വിപ്ലവകരമായ ഒരു തീരുമാനം ആകും ഇതു എന്നതില്‍ സംശയം ഇല്ല. ഈ വഴിയില്‍ ലോക കേരള സഭ എന്ന ആശയം തീര്‍ച്ചയായും ഒരു വലിയ ചൂവടു വെയ്പ്പാണ് പക്ഷെ ലോക കേരള സഭയില്‍ അവസാനിക്കുന്നില്ല പ്രവാസിയുടെ അവിശ്യങ്ങളും അവകാശങ്ങളും.പ്രവാസിക്ക് രാഷ്ട്രീയ പ്രവേശനം അനുവദിക്കുന്നത് ചര്‍ച്ച ചെയ്യുവാനായി സര്‍ക്കാര്‍ അടിയന്തിരമായി സര്‍വ്വകക്ഷിയോഗം വിളിച്ചു ചേര്‍ക്കണമെന്ന പ്രമേയം ലോക കേരള സഭയില്‍ അവതരിപ്പിക്കാന്‍ എനിക്ക് സാധിച്ചു എന്നു അഭിമാനപൂര്‍വ്വം എല്ലാ പ്രവാസി സുഹുര്‍ത്തുക്കളെയും അറിയിക്കട്ടെ. ഇതു പ്രവാസിയുടെ ഒരു വലിയ അവകാശത്തിനായുള്ള പോരാട്ടത്തിന്റെ തുടക്കമാകട്ടെ - ഈ പോരാട്ടത്തിന്  നിങ്ങള്‍ ഏവരുടെയും സഹായ സഹകരണം അഭ്യര്‍ത്ഥിക്കുന്നു.

കുര്യന്‍ പ്രക്കാനം (ഫൊക്കാന രാഷ്ട്രീയ കാര്യസമിതി ചെയര്‍മാന്‍)