സാംസ്‌കാരിക വിശേഷങ്ങള്‍

ഫ്‌ളോറിഡാ സ്‌കൂള്‍ ഷൂട്ടിങ്ങ് എഫ് ബി ഐ ഡയറക്ടര്‍ രാജിവെക്കണമെന്ന് ഗവര്‍ണര്‍

പി. പി. ചെറിയാൻ 2018-02-17 02:05:44pm

ഫ്‌ളോറിഡാ: ഫ്‌ളോറിഡാ സ്‌കൂള്‍ വെടിവെപ്പ് നടത്തിയ നിക്കോളസ് ക്രൂസിന് ആളുകളെ കൊല്ലുന്നതിനുള്ള പ്രവണത ഉണ്ടെന്ന് സൂചന ലഭിച്ചിട്ടും, നടപടികള്‍ സ്വീകരിക്കുന്നതില്‍ വീഴ്ച വരുത്തിയതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് എഫ് ബി ഐ ഡയറക്ടര്‍ ക്രിസ്റ്റൊഫറെ രാജിവെക്കണമെന്ന് ഫ്‌ളോറിഡാ ഗവര്‍ണര്‍ റിക്ക് സ്‌ക്കോട്ട് ആവശ്യപ്പെട്ടു.

17 നിരപരാധികള്‍ മരിച്ച സംഭവത്തില്‍ ക്ഷമ ചോദിച്ചാല്‍ ഇവരുടെ ജീവന്‍ തിരിച്ച് ലഭിക്കുമോ, പ്രിയപ്പെട്ടവരുടെ അപ്രതീക്ഷിത വേര്‍പാടില്‍ വേദനിക്കുന്ന ഹൃദയങ്ങളെ ആശ്വസിപ്പിക്കുവാന്‍ 'അപ്പോളജി'ക്കാവുമോ ഗവര്‍ണര്‍ ചോദിച്ചു.

നിക്കോളസുമായി അടുത്ത ബന്ധമുള്ള ഒരാള്‍ ജനുവരി 5 ന് നിക്കോഴസിന്റെ ഗണ്ണിനെ കുറിച്ചും, ആളുകളെ കൊല്ലുന്നതിനുള്ള താല്‍പര്യത്തെകുറിച്ചും സോഷ്യല്‍ മീഡിയായില്‍ പ്രസിദ്ധീകരിച്ച ചിത്രങ്ങളെ കുറിച്ചും, സ്‌കൂള്‍ വെടിവെപ്പ് നടത്തുന്നതിന് സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടി എഫ് ബി ഐ ഔദ്യോഗിക ടിപ് ലൈനില്‍ സന്ദേശം അയച്ചിരുന്നത് ഗൗരവമായി എടുത്തിരുന്നെങ്കില്‍ ഇത്രയും വലിയ ഒരു സംഭവം ഒഴിവാക്കാമായിരുന്നുവെന്നും ഗവര്‍ണര്‍ പറഞ്ഞു.

എഫ് ബി ഐ മയാമി ഫീല്‍ഡ് ഓഫീസില്‍ ലഭിച്ച സന്ദേശം മുഖവിലയ്‌ക്കെടുത്തില്ല. എന്നും ഗവര്‍ണര്‍ കുറ്റപ്പെടുത്തി. അച്ചടക്ക ലംഘനത്തിന് സ്‌കൂളില്‍ നിന്നും പുറത്താക്കിയ ക്രൂസിന് ദിവസങ്ങള്‍ക്കുള്ളില്‍ ഇത്രയും മാരക ശേഷിയുള്ള റൈഫിള്‍ വാങ്ങുന്നതിന് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതെങ്ങനെയെന്നും മനസ്സിലാകുന്നില്ല.

എഫ് ബി ഐക്ക് ലഭിച്ച ടിപ് ലൈന്‍ സന്ദേശം അന്വേഷിക്കാതെ പോയതെന്താണെന്ന് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് അറ്റോണി ജനറല്‍ ജെഫ് സെസ്സന്‍ഷഡ് ഉത്തരവിട്ടു