സാംസ്‌കാരിക വിശേഷങ്ങള്‍

മാര്‍ത്തോമ്മ ഫാമിലി കോണ്‍ഫ്രറന്‍സ് രജിസ്‌ട്രേഷന് ഡാലസില്‍ ആവേശഭരിതമായ പിന്തുണ

ഷാജി രാമപുരം 2018-02-17 02:10:28pm

ഡാലസ്: മാര്‍ത്തോമ്മ സഭയുടെ നോര്‍ത്ത് അമേരിക്ക- യൂറോപ്പ് ഭദ്രാസനത്തിന്റെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന ഏറ്റവും വലിയ കുടുംബ സംഗമം ആയ മാര്‍ത്തോമ്മ ഫാമിലി കോണ്‍ഫറന്‍സിന്റെ 32-മത് സമ്മേളനത്തിലേക്കുള്ള രജിസ്‌ട്രേഷന് ഡാലസിലെ മാര്‍ത്തോമ്മ ഇടവകകളില്‍ നിന്ന് ആവേശഭരിതമായ പിന്തുണയാണ് ലഭിക്കുന്നത് എന്ന് കോണ്‍ഫ്രറന്‍സ് ജനറല്‍ കണ്‍വീനര്‍ റവ.എബ്രഹാം വര്‍ഗീസ്, ഭദ്രാസന ട്രഷറാര്‍ ഫിലിപ്പ് തോമസ് സി.പി.എ, രജിസ്‌ട്രേഷന്‍ കണ്‍വീനര്‍ ജോണ്‍ കെ. ഫിലിപ്പ് എന്നിവര്‍ അറിയിച്ചു.

മാര്‍ത്തോമ്മ ചര്‍ച്ച് ഓഫ് ഡാലസ് ഫാര്‍മേഴ്‌സ് ബ്രാഞ്ച്, സെഹിയോന്‍ മാര്‍ത്തോമ്മ ചര്‍ച്ച് പ്ലാനോ, മാര്‍ത്തോമ്മ ചര്‍ച്ച് ഓഫ് ഡാലസ് കരോള്‍ട്ടണ്‍, സെന്റ് പോള്‍സ് മാര്‍ത്തോമ്മ ചര്‍ച്ച് മെസ്‌കിറ്റ് എന്നീ ഇടവകകളില്‍ വെച്ച് കഴിഞ്ഞ രണ്ട് ആഴ്ചകള്‍ക്കുള്ളില്‍ പ്രത്യേകം രജിസ്‌ട്രേഷന്‍ കിക്കോഫ് മീറ്റിങ്ങുകള്‍ സംഘടിപ്പിച്ചു. മീറ്റിങ്ങുകള്‍ക്ക് ഇടവക പട്ടക്കാരായ റവ.പി.സി.സജി, റവ.മാത്യു സാമുവേല്‍, റവ.അലക്‌സ് കെ.ചാക്കോ, റവ.വിജു വര്‍ഗീസ്, റവ.ഷൈജു പി.ജോണ്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ജനറല്‍ കണ്‍വീനര്‍, രജിസ്‌ട്രേഷന്‍ കണ്‍വീനര്‍, ഭദ്രാസന ട്രഷറാര്‍ എന്നിവരെ കൂടാതെ രജിസ്‌ട്രേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ റവ.മാത്യു ഫിലിപ്പ്, സുവനീര്‍ കമ്മറ്റി ചെയര്‍മാന്‍ റവ.ഫിലിപ്പ് ഫിലിപ്പ്, പ്രയര്‍ സെല്‍ കോ.കണ്‍വീനര്‍ മറിയാമ്മ തോമസ്, കോണ്‍ഫ്രറന്‍സ് ട്രഷറാര്‍ സജു കോര, അക്കൗണ്ടന്റ് എബി ജോര്‍ജ്, ലിന്‍ കീരിക്കാട്, സാക് തോമസ് എന്നിവരും ഡാലസില്‍ വിവിധ ഇടവകകളില്‍ നടന്ന കിക്കോഫ് മീറ്റിങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.

ജൂലൈ 5 മുതല്‍ 8 വരെ ഹ്യൂസ്റ്റണിലെ ഇന്റര്‍നാഷ്ണല്‍ എയര്‍പോര്‍ട്ടിനു സമീപമുള്ള ഹോട്ടല്‍ ഹില്‍ട്ടണില്‍ വെച്ച് നടത്തപ്പെടുന്ന മാര്‍ത്തോമ്മ ഫാമിലി കോണ്‍ഫ്രറന്‍സില്‍ ഭദ്രാസനത്തിലെ എല്ലാ ഇടവകളില്‍ നിന്നും പരമാവധി അംഗങ്ങള്‍ പങ്കെടുത്ത് കോണ്‍ഫ്രറന്‍സ് വന്‍ വിജയപ്രദമാക്കണമെന്ന് ഭദ്രാസനാധിപന്‍ ബിഷപ് ഡോ.ഐസക് മാര്‍ ഫിലക്‌സിനോസ് അറിയിച്ചു.