സാംസ്‌കാരിക വിശേഷങ്ങള്‍

ഫോമാ കൺവെൻഷനു തിലകക്കുറിയായി മെഗാ തിരുവാതിര

ബിന്ദു ടിജി 2018-02-20 06:33:52am

ചിക്കാഗോ: ഫെഡറേഷൻ ഓഫ് മലയാളിഅസോസിയേഷൻ‍ ഓഫ് അമേരിക്കാസ്(ഫോമ)യുടെ രണ്ടായിരത്തിപതിനെട്ട് അന്താരാഷ്ട്ര ഫാമിലി കൺവെൻഷനു തിരശ്ശീല ഉയരുന്നത് മുന്നൂറ്റി ഒന്ന്മലയാളി പെൺകൊടികൾ കൂടിഅണിയിച്ചൊരുക്കുന്ന തിരുവാതിരക്കളിയോടെ ആയിരിക്കും .

മുഖ്യാതിഥികളെ സ്വീകരിക്കുന്ന ചടങ്ങിനെതുടർന്ന് മെഗാ തിരുവാതിര അരങ്ങേറും. ചിക്കാഗോ യിൽ നിന്നുള്ള ക്രിസ്റോസ് വടകരയാണ് 

ഈ   തിരുവാതിരകളിയുടെ കോഓർഡിനേറ്റർ. കേരളത്തിലെയൂണിവേഴ്‌സിറ്റി കലോൽസവങ്ങളിൽവിവിധ നൃത്ത പരിപാടികളിൽ പുരസ്‌കാര ജേതാവാണ്  ക്രിസ്റോസ് .

അമേരിക്കയിൽ ഉടനീളമുള്ള വിവിധമലയാളി അസോസിയേഷനുകൾ ഉൾപ്പെട്ട  ഫോമായുടെ ഓരോ റീജിയണിൽ നിന്നും 

തിരഞ്ഞെടുക്കപ്പെട്ട കലാകാരികൾ ആയിരിക്കും ഈ നൃത്തോത്സവംഅവതരിപ്പിക്കുക. 

അമേരിക്കയിലെ മലയാളി സംഘടനാചരിത്രത്തിൽ ഒരു പക്ഷേ ഇത്രയേറെകലാകാരികളെ സംഘടിപ്പിച്ചുകൊണ്ടുള്ളആദ്യത്തെ നൃത്ത പരിപാടി കൂടിയാകും ഈ തിരുവാതിര .

ഒട്ടേറെ പരിശീലനവും തയ്യാറെടുപ്പും ആവശ്യമുള്ള ഈ കലാപരി പാടി രംഗത്തെത്തിക്കാൻ ഓരോ റീജിയനുംപ്രത്യേകം കോഓർഡിനേറ്റർമാർഉണ്ടായിരിക്കും. 

ഗിന്നസ് ബുക്കിൽ ഇടം നേടിയ അയ്യായിരത്തിലധികം വനിതകളുടെ തിരുവാതിരയെ അനുസ്‌മരിപ്പിക്കുന്നതാകും 

ഫോമാ കൺവെൻഷനിലെ ഈ തിരുവാതിര വിരുന്ന്. കേരളത്തനിമയും സംസ്‌കാരവുംഅമേരിക്കയിൽ പ്രോത്സാഹിപ്പിക്കാനുംനിലനിർത്താനും ഫോമായുടെ ശ്രമത്തിൻറെ

ഒരു നേർകാഴ്ച്ച കൂടിയാകും ഇത്.അതോടൊപ്പം വനിതകൾക്ക് സംഘടനയിൽ നൽകുന്ന പ്രതിനിധ്യത്തിൻറെ മറ്റൊരു തെളിവും പരമ്പരാഗതമായി ധനു മാസത്തിലെ  തിരുവാതിര നാളിൽ  വ്രതം നോറ്റ സ്‌ത്രീകൾ അനുഷ്‌ഠാനത്തിന്റെ ഭാഗമായാണ്തിരുവാതിര ക്കളി നടത്തിയിരുന്നത്.

എന്നാൽ ഇന്ന് കലോത്സവങ്ങളിലും മത്സരവേദികളിലും ഒരു 

ആകർഷണീയമായ ഇനം എന്ന നിലയിലേക്ക് മാറിക്കഴിഞ്ഞിരിക്കുന്നു കേരളത്തിൻറെ ഈ തനതു കലാരൂപം. 

രണ്ടായിരത്തി പതിനെട്ട്  ജൂണ് ഇരുപത്തി ഒന്ന്  മുതൽ  ഇരുപത്തിനാലു  വരെ ഷിക്കാഗോയിലെ ഷാംബര്ഗിലുള്ള റിനൈസൻസ്  ഫൈവ് സ്റ്റാർ ഹോട്ടലിൽ വെ ച്ചായിരിക്കും കൺവെൻഷൻ നടക്കുക. ഫോമാ പ്രസിഡന്റ് ബെന്നി വച്ചാച്ചിറ, ജനറൽ സെക്രട്ടറി ജിബി തോമസ്, വൈസ് പ്രസിഡന്റ് ലാലി കളപുരയ്ക്കൽ, ട്രഷറർ ജോസി കുരിശുങ്കൽ , ജോയിന്റ് സെക്രട്ടറി വിനോദ് കൊണ്ടൂർ , ജോയിന്റ്  ട്രഷറർ ജോമോൻ കളപുരയ്ക്കൽ ,  കൺവെൻഷൻ ചെയർമാൻ സണ്ണി  വള്ളിക്കുളം  എന്നിവർ അടങ്ങുന്ന ഫോമാ എക്സിക്യൂട്ടീവ് കമ്മിറ്റി കണ്‍വന്‍ഷന്‍ വിജയകര മാക്കുന്നതിനുള്ള തീവ്ര ശ്രമങ്ങൾ നടത്തി കൊണ്ടിരിക്കുന്നു. 
ഫോമായെ കുറിച്ച് അറിയുവാനും കൂടുതൽ വിവരങ്ങൾക്കും സന്ദർശിക്കുക www.fomaa.net 

ബെന്നി വാച്ചാച്ചിറ 847 322  1973, ജിബി തോമസ് 914 573 1616 , ജോസി കുരിശിങ്കൽ 773 478 4357, ലാലി കളപ്പുരയ്ക്കൽ 516 232 4819, വിനോദ് കൊണ്ടൂർ 313 208 4952, ജോമോൻ കുളപ്പുരയ്ക്കൽ 863 709 4434, സണ്ണി വള്ളിക്കളം 847 722 7598, ക്രിസ് റോസ് വടകര 708 662 0774.