സാംസ്‌കാരിക വിശേഷങ്ങള്‍

സഹൃദയ ക്രിസ്ത്യൻ ആർട്സ് സഹായനിധി കൈമാറി

ബെന്നി പരിമണം 2018-02-20 11:15:07am

ന്യൂയോർക്ക്: സഹൃദയ ക്രിസ്ത്യൻ ആർട്സിന്റെ നേതൃത്വത്തിൽ നടത്തിയ സ്വരതരംഗം സംഗീത പരിപാടിയിൽ നിന്നും ലഭിച്ച പണം ജീവകാരുണ്യ പ്രവർത്തനത്തിനായി നൽകി. ന്യൂഡൽഹിയിൽ പ്രവർത്തിക്കുന്ന മൗണ്ട് താബോർ സ്കൂളിനു കൈമാറിയ സാമ്പത്തിക സഹായം പൊന്നച്ചൻ യോഹന്നാൻ ഏറ്റുവാങ്ങി.

ഈ പരിപാടിയുടെ ഗ്രാന്റ് സ്പോൺസർമാരായ ആൾ സ്റ്റേറ്റ്  ഇൻഷുറൻസിന്റെ ജോസഫ് വി. തോമസ്, ഷാജി (സീമാറ്റ് ഓട്ടോസ്) മറ്റു സ്പോൺസർമാരായ സ്റ്റാൻലി മാത്യു (റോയൽ റിയലിറ്റി), സാബു ലൂക്കോസ് (ബ്ലൂ ഓഷ്യൻ), സാം കൊന്നമൂട്ടിൽ (ബെന്റലി ലിമോസിൻ), ഷാജി (ഗ്രീൻ പോയിന്റ് ട്രാവൽ), ജോൺസൺ (ജി. ജെ. വെക്കേഷൻ), സജി തോമസ് (എഎംബി മോഡ്ഗേജ്) എന്നിവർക്കും സാമ്പത്തിക സഹായ സഹകരണങ്ങൾ നൽകിയവർക്കും സഹൃദയ ക്രിസ്ത്യൻ ആർട്സ് നന്ദി അറിയിച്ചു.