സാംസ്‌കാരിക വിശേഷങ്ങള്‍

നോമ്പ് കാല കുടുംബ നവീകരണ ധ്യാനം ഒര്‍ലാന്റോയില്‍

2018-02-20 04:40:07pm

ഒര്‍ലാന്റോ: അന്‍പതു നോമ്പിന്റെ ചൈതന്യം ഹൃദയത്തില്‍ സ്വാംശീകരിച്ചുകൊണ്ട് ക്രിസ്തീയ കുടുംബ ജീവിതത്തിന്‍റെ അനുഗ്രഹങ്ങളും പാളിച്ചകളും വിലയിരുത്തി ദൈവം നല്‍കിയ അനുഗ്രഹങ്ങള്‍ക്ക് നന്ദി കരേറ്റികൊണ്ട് കര്‍ത്താവിന്റെ പീഡാനുഭവത്തിനും കുരിശുമരണത്തിനും പുനരുദ്ധാനത്തിനും ഒരുക്കുവാനുള്ള നോമ്പ് കാല കുടുംബ നവീകരണ ധ്യാനം 2018 മാര്‍ച്ച് 26 , 27 തീയതികളില്‍ ഒര്‍ലാണ്ടോ സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ദേവാലയം വിശ്വാസ സമൂഹത്തിനായി ഒരുക്കിയിരിക്കുന്നു.

വിശ്വാസത്തിലധിഷ്ഠിതമായ ജീവിതാനുഭവങ്ങളാണ് കുടുംബഭദ്രതയ്ക്ക് അടിസ്ഥാനം. വിശ്വാസം എന്നത് ദൈവത്തോടുള്ള ആശ്രയം വയ്ക്കലും, പറ്റിച്ചേരലും ഒപ്പം ബുദ്ധിക്കപ്പുറത്തേക്കുള്ള ഒരു ഒരു യാത്രയും കൂടിയാണ്. കുടുംബ സദസുകളെ വളരെ സരസമായി ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന പ്രിയങ്കരനായ ഫാ. ജോസഫ് പുത്തന്‍പുരക്കല്‍ കുടുംബ നവീകരണ ധ്യാത്തിന് നേതൃത്വം നല്‍കും. വ്യക്തിത്വവികാസം, വ്യക്തിയും സമൂഹവും, കുടുംബബന്ധങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ ഫാദര്‍ ജോസെഫിന്റെ പ്രഭാഷണങ്ങള്‍ വളരെ പ്രസിദ്ധമാണ്. മനുഷ്യജീവിതവുമായി ബന്ധപ്പെട്ട ഏതു വിഷയത്തെയും നര്‍മ്മത്തില്‍ ചാലിച്ച് അവതരിപ്പിക്കുവാനുള്ള അച്ചന്റെ കഴിവ് അപാരമാണ്. കപ്പൂച്ചിന്‍ സഭയുടെ കോട്ടയം പ്രോവിന്‍സിന്‍റെ പ്രൊവിന്‍ഷ്യല്‍ കൂടിയാണ് ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍.

വലിയ നോമ്പ് കാല കുടുംബ നവീകരണ ധ്യാനവും വചന ശുശ്രൂഷയും ഭൗതികമായ ആഘോഷങ്ങളും ജഡികമായ സന്തോഷങ്ങളെയും നിയന്ത്രിച്ച് ഒരോ വ്യക്തിയേയും ആദ്ധ്യാത്മികമായി ദൈവിക സന്നിധിയിലേക്ക് എത്തിക്കുവാന്‍ ലഭിക്കുന്ന വലിയ അവസരമാണ്.

2018 മാര്‍ച്ച് ഇരുപത്തിയാറാം തീയതി തിങ്കളാഴ്ച രാവിലെ ഒന്‍പത് മണി മുതല്‍ വൈകിട്ട് ഏഴ് മണി വരെയും, ഇരുപത്തിയേഴാം തീയതി ചൊവ്വാഴ്ച രാവിലെ ഒന്‍പത് മണി മുതല്‍ വൈകിട്ട് ഏഴ് മണി വരെയുമാണ് ധ്യാന ദിവസങ്ങളിലെ സമയക്രമീകരണം. ധ്യാനശുശ്രൂഷയില്‍ പങ്കടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ ഓണ്‍ലൈനായോ താഴെ കാണുന്ന നമ്പറുകളിലോ ബന്ധപ്പെട്ടു മുന്പുകൂട്ടി പേരുകള്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

കുടുംബ നവീകരണ ധ്യാനത്തില്‍ ഹൃദയ വിശുദ്ധിയോടെ കുടുംബമായി പങ്ക് ചേര്‍ന്ന് ദൈവാനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ ഏവരേയും സ്വാഗതം ചെയ്യുന്നതായി ഒര്‍ലാണ്ടോ സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ഇടവക വികാരി ഫാ.ജോണ്‍സണ്‍ പുഞ്ചക്കോണം അറിയിച്ചു.

Theme: “The Family in a Changing World: Survival tSrategies that Work”

"അതിവേഗം മാറുന്ന ലോകത്തിൽ ക്രിസ്തീയ കുടുംബം നേരിടുന്ന വെല്ലുവിളികളും അതിജീവനത്തിന്റെ കാണാപ്പുറങ്ങളും"

Ephesians 4:2-3 “With all lowliness and meekness, with longsuffering, forbearing one another
in love; Endeavoring to keep the untiy of the Spirit in the bond of peace.”

'പൂര്‍ണ്ണവിനയത്തോടും സൗമ്യതത്യോടും ദീര്‍ഘക്ഷമയോടും കൂടെ നടക്കുകയും സ്‌നേഹത്തില്‍ അന്യോന്യം പൊറുക്കുകയും ആത്മാവിന്റെ ഐക്യത സമാധാനബന്ധത്തില്‍ കാപ്പാന്‍ ശ്രമിക്കയും ചെയ്!വിന്‍ .'

Keynote Speaker: Fr. Joseph Puthenpurackal OFM.

Cost: $50 /person
Where to Find Us: To register: Email me revfrj@gmail.com or call 770-310-9050
St.Marys Orthodox Church 808, 4th tSreet, Orlando, FL 32824 407-574-2550

https://www.stmarysorlando.com/

President: Fr.Johnson Punchakonam (Vicar) 770-310-9050
Vice-President: Dr. Alexander.V Alex 407-299-8136
Secretary: Mrs.Vincy Varghese: 407-580-4616
Treasurer: Mr.Kurian Zachariah: 407-758-3647


OUR SUPPORTERS
* BOOK O TRIP   * CEMAT AUTO SERVICES   * VINCENTEE DIAMONDS   * CROSS ISLAND REALTY ONE INC.   * BROOKHAVEN HEART   * EAST COST MORTGAGE   * FAMILY DENTAL CARE, Dr NINA PATEL   * GREEN POINT TRAVEL- SHAJI   * HEDGE BROKERAGE   * QUEENS NASSAU CARDIOLOGY & INTERNAL MEDICINE   * KERALA HOUSEBOAT   * LAKELAND CRUISES   * MODERN CABINETS   * PROFESSIONAL ACCOUNTING & TAX CONSULTING.INC.   * KERALA KITCHEN   * US INSURANCE AGENCY   * CANYON MORTGAGE   * VINOD KEARKE   * BHAGAT AUTO   * RELIANCE TITLE AGENCY   * SANGHOM WORLD TRAVEL   * SHRADDHA ADHVARYU- DENTAL CLINIC