സാംസ്‌കാരിക വിശേഷങ്ങള്‍

ഇന്‍ഡോ അമേരിക്കന്‍ പ്രസ് ക്ലബ് ഹ്യൂസ്റ്റണില്‍ ജേര്‍ണലിസം വര്‍ക്ക്‌ഷോപ്പ് സംഘടിപ്പിക്കുന്നു

2018-02-21 02:58:10am

ഹ്യൂസ്റ്റണ്‍: യുവതീയുവാക്കള്‍ക്ക് പത്രപ്രവര്‍ത്തനരംഗത്തുള്ള അറിവും അഭിരുചിയും വളര്‍ത്തുന്നതിനായി ഹ്യൂസ്റ്റണ്‍ പ്രസ് ക്ലബും ഇന്‍ഡോ അമേരിക്കന്‍ പ്രസ് ക്ലബും സഹകരിച്ച് ജേര്‍ണലിസം വര്‍ക്ക്‌ഷോപ്പ് സംഘടിപ്പിക്കുന്നു. മാര്‍ച്ച് 24നു ശനിയാഴ്ച 9.30 മുതല്‍ 3.30 വരെ നടക്കുന്ന വര്‍ക്ക്‌ഷോപ്പില്‍ അമ്പതോളം വിദ്യാര്‍ഥികളെ പ്രതീക്ഷിക്കുന്നു.

 മീഡിയ രംഗത്തെ തൊഴിലവസരങ്ങള്‍, മാധ്യമ ദൗത്യം, രാഷ്ട്രീയവും മാധ്യമവും, വികസനോന്മുഖ മാധ്യമ പ്രവര്‍ത്തനം, ഇന്‍വെസ്റ്റിഗേറ്റീവ് ജേര്‍ണലിസം, പോസിറ്റീവ് ആന്‍ഡ് നെഗറ്റീവ് ജേര്‍ണലിസം, മാധ്യമരംഗത്തെ അവസരങ്ങളും വെല്ലുവിളികളും, പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍, സോഷ്യല്‍ മാധ്യമ പ്രവര്‍ത്തനം എന്നീ വിഷയങ്ങള്‍ അനുഭവസമ്പന്നരായ പ്രമുഖ മാധ്യമപ്രവര്‍ത്തകര്‍ അവതരിപ്പിക്കും. നേതൃത്വ പരിശീലനമാണ് പരിപാടിയുടെ മറ്റൊരു ലക്ഷ്യം.

ഹ്യൂസ്റ്റണ്‍ പ്രസ് ക്ലബ് പ്രസിഡന്റ് മൈക്ക് ഒനില്‍ ഉദ്ഘാടനം ചെയ്യുന്ന ഏകദിന പരിപാടിയില്‍ ഇന്‍ഡോ അമേരിക്കന്‍ ന്യൂസ് പ്രസാധന്‍ ജവഹര്‍ മല്‍ഹോത്ര, ഇന്‍ഡോ ഹെറാള്‍ഡ് ചീഫ് എഡിറ്റര്‍ ശേഷാദ്രി കുമാര്‍, വോയ്‌സ് ഓഫ് ഏഷ്യ എഡിറ്റര്‍ ശോഭനാ മുറാട്ടി, NNN Network host ഡോ. നിക് നികം, ഹ്യൂസ്റ്റണ്‍ ടിവി ഹോസ്റ്റ് സംഗീത ഡുവ, പ്രഫ. ഡോ. ചന്ദ്രമിത്താള്‍, ജോസഫ് പൊന്നോലി, പ്രഫ. ഡോ. ഈപ്പന്‍ ഡാനിയേല്‍, ഐഎപിസി ചെയര്‍മാന്‍ ഡോ. ബാബു സ്റ്റീഫന്‍, ജിന്‍സ്‌മോന്‍ സക്കറിയ തുടങ്ങിയവര്‍ ക്ലാസുകള്‍ നയിക്കും.

പങ്കെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതാണ്. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കു മാത്രമേ പ്രവേശനം ഉണ്ടായിരിക്കുകയുള്ളൂ.
സാം ഹ്യൂസ്റ്റണ്‍ ടോള്‍ വേയും റിച്ച്മണ്ട് സ്ട്രീറ്റും ചേരുന്നിടത്തുള്ള എബിബി ബില്‍ഡിംഗില്‍ നാലാം നിലയിലെ മാസ് മ്യൂച്വല്‍ കോണ്‍ഫറന്‍സ് ഹാളിലാണ് വര്‍ക്ക്‌ഷോപ്പ് നടക്കുന്നത്.

ജേര്‍ണലിസം വര്‍ക്ക്‌ഷോപ്പില്‍ പേരു രജിസ്റ്റര്‍ ചെയ്യുവാന്‍ താല്പര്യമുള്ളവര്‍ ഹ്യൂസ്റ്റണ്‍ ചാപ്റ്റര്‍ പ്രസിഡന്റ് ജോര്‍ജ് ഡാനില്‍ 832-641-7119, സെക്രട്ടറി റോയി തോമസ് 832-768-2860, ട്രഷറര്‍ സംഗീത ഡുവ 832-252-7272, അഡൈ്വസര്‍ ഈശോ ജേക്കബ് 832-771-7646 എന്നിവരുമായി ബന്ധപ്പെടുക.