സാംസ്‌കാരിക വിശേഷങ്ങള്‍

ഡോ. മാത്യു വര്‍ഗീസ് ഫൊക്കാന ബോര്‍ഡ് ഓഫ് ട്രസ്റ്റി അംഗമായി മത്സരിക്കുന്നു

2018-02-21 02:59:31am

ഡിട്രോയിറ്റ്: പ്രമുഖ സാമൂഹ്യ- സാംസ്കാരിക പ്രവര്‍ത്തകനായ ഡോ. മാത്യു വര്‍ഗീസ് (രാജന്‍) ഫൊക്കനയുടെ 2018 20 വര്‍ഷത്തെ ഭരണസമിതിയില്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റി അംഗമായി മത്സരിക്കുന്നു. ജൂലൈയില്‍ ഫിലാഡല്‍ഫിയയില്‍ നടക്കുന്ന ഫൊക്കാന കണ്‍വന്‍ഷനില്‍ ഫൊക്കാനയുടെ ബി.ഒ.ടി അംഗമായുള്ള മാത്യു വര്‍ഗീസിന്റെ സ്ഥാനാര്‍ത്ഥിത്വം ഫൊക്കാനയുടെ നേതൃത്വം പൂര്‍ണ്ണ മനസോടെ സ്വാഗതം ചെയ്തു. എല്ലാവര്‍ക്കും സുപരിചിതനും സുസമ്മതനുമായ മാത്യു വര്‍ഗീസിന്റെ സ്ഥാനാര്‍ത്ഥ്വം ഫൊക്കാനയുടെ ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് ഏറെ ഗുണം ചെയ്യുമെന്നു പ്രസിഡന്റ് പദത്തിലേക്ക് മത്സരിക്കുന്ന മാധവന്‍ ബി. നായര്‍ ന്യൂജേഴ്‌സിയില്‍ അഭിപ്രായപ്പെട്ടു. 

ഡിട്രോയിറ്റിലെ സാമൂഹ്യ രാഷ്ട്രീയ സാമുദായിക മേഖലകളില്‍ നിരവധി സംഭാവനകള്‍ നല്‍കിയിട്ടുള്ള ഡോ. മാത്യു വര്‍ഗീസ് ഇപ്പോള്‍ ഫൊക്കാനയുടെ ജോയിന്റ് സെക്രട്ടറിയും, ഫൊക്കാന സ്‌പെല്ലിംഗ് ബീ കോമ്പറ്റീഷന്റെ ദേശീയ കോര്‍ഡിനേറ്ററുമാണ്. അമേരിക്കന്‍ ഡയോസിസുകളുടെ മുന്‍ കൗണ്‍സില്‍ അംഗം, ഡിട്രോയിറ്റ് കേരള ക്ലബ് പ്രസിഡന്റ്, ഡിട്രോയിറ്റ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് സെക്രട്ടറി, ഡിട്രോയിറ്റ് എക്യൂമെനിക്കല്‍ കമ്മിറ്റി സെക്രട്ടറി, ഓര്‍ത്തഡോക്‌സ് സഭ സൗത്ത് വെസ്റ്റ് അമേരിക്കന്‍ കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 

തൃശൂര്‍ വെറ്ററിനറി കോളജില്‍ നിന്ന് വെറ്ററിനറി സയന്‍സില്‍ ബിരുദം നേടിയ ശേഷം 1978-ലാണ് അമേരിക്കയിലേക്ക് കുടിയേറിയത്. അമേരിക്കയിലെ അഗ്രിക്കള്‍ച്ചറല്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ വെറ്ററിനറി മെഡിക്കല്‍ ഓഫീസറായി 15 വര്‍ഷത്തെ സ്തുത്യര്‍ഹമായ സേവനത്തിനുശേഷം കഴിഞ്ഞ 17 വര്‍ഷക്കാലമായി മിഷിഗണില്‍ സ്വന്തമായി ആനിമല്‍ വെറ്ററിനറി പ്രാക്ടീസ് നടത്തിവരുന്നു. 

പുറമറ്റം സ്വദേശിയായ ഡോ. മാത്യു വര്‍ഗീസ് മിഷിഗണിലെ നോര്‍ത്ത് വില്ലില്‍ ഭാര്യ അനിയോടൊപ്പം താമസിച്ചുവരുന്നു. കേരള ക്ലബ് പ്രസിഡന്റ് സുജിത് മേനോന്‍, സെക്രട്ടറി സുജ എന്നിവര്‍ സ്ഥാനാര്‍ത്ഥിത്വത്തിന് ഔദ്യോഗിക പിന്തുണ അറിയിച്ചു.