സാംസ്‌കാരിക വിശേഷങ്ങള്‍

പെന്തക്കോസ്തല്‍ യൂത്ത് കോണ്‍ഫറന്‍സ് ഓഫ് ഡാളസിന് നവ നേതൃത്വം

രാജു തരകന്‍ 2018-03-10 03:35:27am

ഡാളസ്, ടെക്സാസ്: പെന്തക്കൊസ്തല്‍ യൂത്ത് കോണ്‍ഫറന്‍സ് ഓഫ് ഡാളസിന്‍റെ (PYCD) മുപ്പത്തെഴാമത് ഭരണ സമിതിയിലേക്ക് പ്രസിഡന്‍റായി പാസ്ടര്‍ തോമസ്‌ മുല്ലയ്ക്കലും കോ-ഓര്‍ഡിനേറ്ററായി അലന്‍ മാത്യൂവും ട്രഷറരായി ടൈറ്റസ് തോമസും ഐകകണ്ഠേന തിരഞ്ഞെടുക്കപ്പെട്ടു. ഫെബ്രുവരി 18-ന് റോള റ്റിലുള്ള ക്രോസ്സ്-വ്യൂ ചര്‍ച്ചില്‍ കൂടിയ മുപ്പത്താറാമത് പി വൈ സി ഡി ജനറല്‍‍ ബോഡി യോഗത്തിലാണ് 2018-പ്രവര്‍ത്തന വര്‍ഷത്തേക്കുള്ള ഭാരവാഹികള്‍ ചുമതലയേറ്റത്. കഴിഞ്ഞ വര്‍ഷത്തെ ഭാരവാഹികളായ  പ്രസിഡന്റ്‌ ബിജു തോമസ്‌, കോ-ഓര്‍ഡിനേറ്റര്‍ ഷോണി തോമസ്‌, ട്രഷറര്‍ അലന്‍ മാത്യൂ എന്നിവര്‍ യോഗത്തിന് നേതൃത്വം നല്‍കി.

പാസ്റ്റര്‍ തോമസ്‌ മുല്ലയ്ക്കല്‍ ഹെബ്രോന്‍ പെന്തക്കൊസ്തല്‍ ഫെലോഷിപ്പ് സഭയുടെ ലീഡിംഗ് പാസ്റ്ററും, കഴിഞ്ഞ കമ്മിറ്റിയിലെ പാസ്റ്ററല്‍ പ്രതിനിധിയുമായിരുന്നു. അലന്‍ മാത്യൂ ക്രോസ്സ്-വ്യൂ ചര്‍ച്ചിലെ അംഗവും  മുന്‍ പി  വൈ സി ഡി ട്രഷററുമാണ്. ഐ പി സി എബെന്‍-എസര്‍ സഭാംഗമാണ് ടൈറ്റസ് തോമസ്‌.

എക്സിക്യുട്ടീവ്‌ ഭാരവാഹികള്‍ക്ക് പുറമേ, ക്രിസ് മാത്യൂ (അസോസിയേറ്റ് കോ-ഓര്‍ഡിനേറ്റര്‍), വിന്നി ഫിലിപ്പ് (മീഡിയ ‍‍ കോ-ഓര്‍ഡിനേറ്റര്‍),  ജോണ്‍ കുരുവിള (സ്പോര്‍ട്സ് കോ-ഓര്‍ഡിനേറ്റര്‍), ഷോണ്‍ സി ജോര്‍ജ്ജ് (മ്യൂസിക് കോ-ഓര്‍ഡിനേറ്റര്‍), ആഷിഷ് അലക്സാണ്ടര്‍ (ഓഡിറ്റര്‍)‍ എന്നിവരും റോണ്‍ ജോര്‍ജ്ജ്, ഫ്ലോസി ജോണ്‍സണ്‍, സില്‍വിയ സാജന്‍, അനീഷ്‌ മാത്യൂ, ജോബ്‌ അലക്സ്‌, മഹിമ ബാബു എന്നീ കമ്മിറ്റി അംഗങ്ങളും തിരഞ്ഞെടുക്കപ്പെട്ടു.

കഴിഞ്ഞ മുപ്പത്താറു വര്‍ഷങ്ങള്‍ യാതൊരു വിഘ്നവും കൂടാതെ സഭകളുടെ ഐക്യത്തിന്‍റെ സംഗമ വേദിയായി ഡാളസില്‍ പ്രവര്‍ത്തിക്കുന്ന പെന്തക്കോസ്തല്‍ യൂത്ത് കോണ്‍ഫറന്‍സ് ഓഫ് ഡാളസിന്‍റെ   പ്രവര്‍ത്തനങ്ങള്‍ യുവതീ യുവാക്കളില്‍ സഹവര്‍ത്തിത്വവും ഐക്യതയും ഊട്ടി ഉറപ്പിക്കാന്‍ ഉതകുന്ന വിവിധ പ്രവര്‍ത്തങ്ങളാല്‍ സമ്പന്നമാണ്. ഡാളസിലെ മുപ്പത്തേഴ് പെന്തക്കോസ്ത് സഭകള്‍ ഈ വര്‍ഷം ഇതില്‍ അംഗങ്ങളായുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍കക്കുകുക www.pycd.org