സാംസ്‌കാരിക വിശേഷങ്ങള്‍

ബൈബിൾ മ്യൂസിയം സന്ദർശിക്കണമെന്ന് ഇമാം

പി. പി. ചെറിയാൻ 2018-03-10 11:05:06am

വാഷിങ്ടൻ ഡിസി : വാഷിങ്ടൻ ഡിസിയിലെ ബൈബിൾ മ്യൂസിയം മുസ്‌ലിം സഹോദരങ്ങൾ സന്ദർശിക്കണമെന്ന് വാഷിങ്ടൻ ഡിസി ഇമാം ആവശ്യപ്പെട്ടു. മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിരിക്കുന്ന ക്രൈസ്തവ ഗ്രന്ഥങ്ങളും ചരിത്ര പ്രാധാന്യമുള്ള പല വസ്തുക്കളും കാണുന്നതിന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും സന്ദർശകർ എത്തുന്നുണ്ട്. 430,000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള മ്യൂസിയം ഇമാം സന്ദർശിച്ചതിനു ശേഷമാണ് മറ്റുള്ളവരും ഇത് കാണണമെന്ന് അഭ്യർഥിച്ചത്.

2017 ലാണ് മ്യൂസിയം പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ക്രൈസ്തവരും അന്യമതസ്ഥരും ഉൾപ്പെടെ  340,000 സന്ദർശകർ ഇതിനകം ഇവിടെ എത്തിയിട്ടുണ്ട്.