സാംസ്‌കാരിക വിശേഷങ്ങള്‍

ഫ്‌ളോറിഡായില്‍ "തോക്ക് സുരക്ഷാ നിയമം" ഗവര്‍ണര്‍ ഒപ്പുവെച്ചു

പി. പി. ചെറിയാൻ 2018-03-10 11:05:36am

ഫ്ളോറി‍ഡ: ഫ്ളോറി‍ഡ സ്കൂൾ വെടിവയ്പ് നടന്ന് ഒരു മാസം പിന്നിടുമ്പോൾ ഗവർണർ റിക്ക് സ്കോട്ട് തോക്ക് സുരക്ഷ നിയമത്തിൽ ഒപ്പുവച്ചു. ബില്ലിൽ തോക്കു വാങ്ങുന്നതിനുള്ള പ്രായപരിധി 18 വയസെന്നത് ഇരുപത്തി ഒന്നാക്കി. എന്നാൽ പാർക്ക് ലാന്റ് സ്കൂളിലെ വെടിവയ്പിന്  ഉപയോഗിച്ച  AR15 പോലെ മാരക പ്രഹരശേഷിയുള്ള തോക്കുകളുടെ വിൽപനയ്ക്ക് നിരോധനം ഇല്ല. സ്കൂൾ അധ്യാപകർക്ക് ആവശ്യമായ പരിശീലനം നൽകുന്നതിനും ആയുധം കൈവശം വയ്ക്കുന്നതിനും വിദ്യാർഥികളുടെ മാനസിക നില പരിശോധിച്ച്  കൗൺസിലിങ് നൽകുന്നതിനുമുള്ള വകുപ്പുകളും ബില്ലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

വെടിവയ്പ് നടന്ന വിദ്യാലയത്തിലെ രക്ഷകർത്താക്കളുടെ സാന്നിധ്യത്തിലാണ് ഗവർണർ ബില്ലിൽ ഒപ്പുവച്ചത്. എന്നാൽ സംസ്ഥാനത്തെ വലിയ വിദ്യാഭ്യാസ ജില്ലകളിൽ പലതും അധ്യാപകർക്ക് തോക്ക് നൽകുന്നതിൽ അസംതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. തോക്കു വാങ്ങാൻ വരുന്നവരുടെ സ്വഭാവം പരിശോധിക്കുന്നതിന് മൂന്നു ദിവസത്തെ സമയം വേണമെന്നതാണ് പ്രധാനമായും ബില്ലിൽ പറയുന്നത്.